Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 5 [Zoro]
അവളുടെ ബന്ധത്തിലെ ഏതോ ഒരു കുട്ടി ഞങളെ നോക്കി കളിയാക്കി ചിരിച്ചു……അപ്പോളാണ് ഞങൾ രണ്ടും അടർന്നു മാറിയത് ……അവിടെ ഉണ്ടായിരുന്ന എല്ലാവരും അവളെയും എന്നെയും നോക്കി ഒരു മറ്റെ ചിരി ചിരിച്ചു………. അവള് നാണത്തോടെ ഉള്ളിലേക്ക് കയറി പോയി…….
ഞാൻ ശിവൻ…….. ഞാനാണ് മഞ്ജുവിൻ്റെ ചെറിയച്ഛൻ….. കല്യാണത്തിൻ്റെ അന്ന് ഞാൻ മോൻ്റെ കൂടെ ഉണ്ടായിരുന്നു നമ്മള് ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്….””””””” അവളുടെ ചെറിഅച്ഛന് എന്നെ ഉള്ളിലേക്ക് കയറാൻ ആഗ്യം കാണിച്ച് പറഞ്ഞൂ
എനിക്ക് അങ്ങനെ ആരെയും ഓർമ്മ ഇല്ല ….. അന്ന് ഞാൻ വളരെ ടെൻഷനിൽ ആയിരുന്നു…..”””””””
അതൊന്നും സാരമില്ല…. നീ ഇവിടെ ഇരിക്ക്,…നിനക്ക് ഇവർക്കൊക്കെ ഒന്ന് പരിചയപ്പെടാം…”””” പിന്നീട് അങ്ങോട്ട് ഒരു തീവണ്ടി പോലെ പരിചയപ്പെടൽ ആയിരുന്നു കുറെ അമ്മയികൾ, കസിൻസ്സുകൾ, ചിറ്റകൾ, ചിറ്റപ്പൻ, മാമൻ, അങ്ങനെ പലരും എന്നെ പരിചയപ്പെടുത്തി…….
അതിൽ ഒരു അമ്മാവനെ എനിക്ക് നല്ല പരിചയം തോന്നി……അന്ന് കല്യാണ ദിവസം അവിടെ കണ്ട അതേ കിളവൻ…അയാളെ നോക്കി ഞാൻ ഒന്ന് പുഞ്ചിരിച്ചു…. ഞാൻ വിചാരിച്ചു നിനക്ക് എന്നെ ഓർമ കാണില്ലെന്ന്…..”””””
അത് എന്ത് ചോദുമാ…ഇവിടെ എനിക് ആകെ പരിചയം ഉള്ളത് നിങ്ങളെ മാത്രം ആണ് “””””
വെറുതെ അയാളെ മൈൻഡ് ആക്കി എന്ന് എനിക് തോന്നി അയാൾ ഇപ്പൊ പുരാദന കഥകൾ പറഞ്ഞു എന്നെ വെറുപ്പിച്ചു……അതിൻ്റെ കൂടെ മഞ്ജുവിൻ്റെ അച്ഛനും…..
ഷൂ ശൂ…. അളിയാ……. ജനൽ വാതിൽ തുറന്ന് അജയൻ എന്നെ വിളിച്ചു….
എന്താടാ….”””””
അളിയൻ ഈ റൂമിലോട്ട് വാ “”””…. സുകാര്യം പോലെ അവൻ പറഞ്ഞു.. ഞാൻ എന്താണെന്ന് അറിയാൻ
💬 Comments
View all comments