Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 5 [Zoro]
കഴിക്കാതെ ഞാൻ എങ്ങനെ മാറിനിൽക്കും??? മഞ്ജുവിൻ്റെ അച്ഛൻ അജയനെ കണ്ണ് തുറിച്ച് നോക്കികൊണ്ട് പറഞ്ഞു… …ഗീതു….. നീ ആദ്യ അവന് വിലമ്പികൊടുക്ക് അവൻ്റെ ആക്രാന്തം അങ്ങ് തീരട്ടെ…….””””
ആദി നീ അച്ഛൻ്റെ അടുത്ത് ഇരുന്നോ ഞാൻ നിങ്ങൾക്ക് രണ്ടാൾക്കും വിളമ്പി തരാം….. മോളെ അനു നീയാ കറിയും തോരനും കൊണ്ട് വാ……”””” അടുക്കള നോക്കിക്കൊണ്ട് മഞ്ജുവിൻ്റെ അമ്മ വിളിച്ച് പറഞ്ഞു…………
മൂദേവി ഇവിടെ തന്നെ ഉണ്ടായിരുന്നോ…. ഞാൻ അടുക്കള ഭാഗത്ത് നോക്കി കൊണ്ട് മനസ്സിൽ പറഞ്ഞു.
ഞാൻ അനൂ എന്ന് വിളിച്ചത് കൊണ്ട് മോന് സംശയം ആയികാണും…അല്ലെ….. ഇവിടെ എല്ലാവരും അവളെ അങ്ങനെയാണ് വിളിക്കുന്നത്…….. മോളെ മഞ്ജു ….നീ മീൻ വറുത്തതും കൂടി എടുക്കണെ….”””””
അടുക്കളയിൽ നിന്നും ഭക്ഷണ സാധനങ്ങളുമായി ഡൈനിങ് ടേബിളിനടുത്തേക്ക് ചിരിച്ചു കൊണ്ട് വരുന്ന അവളെ ഞാൻ കണ്ടു വീട് എത്തിയത് കൊണ്ട് വതൂരിയുടെ മുഖം ഒന്നു തുടുതിട്ടുണ്ട്….. നാശം….. ഇവൾക്ക് ഞാൻ കഴിച്ചു തീരുന്നത് വരെ എവിടെയെങ്കിലും പോയിരിക്കാം മേലില്ലെ……ഞാൻ സ്വയം ചിന്തിച്ചു……
മോളെ നീ അവന് ആ മീൻ വറുത്തത് കൊടുക്ക്……””””” എനിക്ക് അവളുടെ അമ്മ വിളമ്പുന്നത് നോക്കി കൊണ്ട് എന്ത് ചെയ്യണം എന്നറിയാതെ നിൽകുന്ന മഞ്ജുവിനെ നോക്കി അവളുടെ അമ്മ കൽപിച്ചു…
വിറയാർന്ന കൈകൾ കൊണ്ട് ആദ്യമായി അവൾ എനിക്ക് വിളമ്പി തന്നു……(എൻ്റെ വീട്ടിൽ ഞങളുടെ കല്യാണ ശേഷം അവള് ഒന്ന് ആവുന്നത് വരെ രേണുവിൻ്റെ കൂടെയാണ് അവള് താമസിച്ചത്…അക്കാലമത്രയും ഞാൻ അവളോട് ഒന്നു മുണ്ടുക പോലും ചെയ്തില്ല…. മനപൂർവം ഞാൻ ഓരോ കാരണം ഉണ്ടാക്കി നങ്ങൾ തമ്മിൽ കാണുന്ന
💬 Comments
View all comments