Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6 [Zoro]
ഞാൻ അവളെ ഒന്ന് നോക്കുക പോലും ചെയ്തില്ല…… എൻ്റെ ജീവിതത്തിൽ ഞാൻ എടുക്കാൻ പോകുന്ന ഏറ്റവും വലിയ മണ്ടത്തരമാണ് ഈ കല്യണമാണെന്ന് എന്നോട് നായിക്ക് നാൽപ്പത് വട്ടം എൻ്റെ മനസ്സ് പറയുന്നുണ്ടായിരുന്നു……. ഞാൻ എൻ്റെ അച്ഛനെ നോക്കുമ്പോൾ അയാൾ വളരെ സന്തോഷത്തോടെ എന്നെ നോക്കി ചിരിക്കുന്നു……. ഇവിടുന്ന് ഞാൻ എഴുന്നേറ്റ് ഈ കല്യാണത്തിന് എനിക്ക് സമ്മദമില്ലെന്ന് പറഞ്ഞാല്…. ഇത്രയും പേരുടെ മുന്നിൽ വെച്ച് അയാളെ അപമാനിച്ചതിന് ,,,, ഉറപ്പായും അയാള് എന്നെ വെട്ടി കൊല്ലും….. പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് അതിന് വലിയ വില കൊടുക്കേണ്ടി വരും അതപോലെ തന്നെ എൻ്റെ അച്ഛനും ….. അയാള് പറയുന്ന വാക്കിന് വലിയ വില കൽപ്പിക്കുന്ന ആളായതിനാൽ ഞാൻ ഒന്നും മിണ്ടിയില്ല,,,,, എനിക് അതിന് ശേഷിയില്ല…. ഞാൻ അവിടെ അങനെ തന്നെ ഒരു ശില പോലെ ഇരുന്നു……..
എൻ്റെ കണ്ണുകൾ ഇപ്പൊൾ താനേ നിറഞ്ഞു…. ഒരു തല കറക്കം വരുന്നത് പോലെ എനിക്ക് തോന്നി തുടങ്ങി………. ആരൊക്കെയോ ചേർന്ന് എന്നെ എഴുന്നേൽപ്പിച്ചു…. ശേഷം. കൂടെ ഉണ്ടായിരുന്നവർ ചേർന്ന് എന്നെ ഒരു വെള്ള മുണ്ട് എടുപ്പിച്ചു…. ഞാൻ ഇട്ടിരുന്ന ഷർട്ട് ആരോ ഊരി മാറ്റി…….. വീണ്ടും പഴയ സ്ഥാനത്ത് എന്നെ ഇരുപ്പിച്ചു……
എൻ്റെ കണ്ണിൽ ഇരുട്ട് കയറി……. പിന്നീട് വെളിച്ചം വരുമ്പോൾ ഞാൻ കാണുന്നത് ഏതോ അമ്മാവൻ എൻ്റെ കയ്യിൽ താലി കൂട്ടിപിച്ച് മഞ്ജുവിൻ്റെ കഴുത്തിൽ അണയിക്കുന്നതാണ്……. അച്ഛൻ്റെയും അമ്മയുടെയും അനുഗ്രഹം മേടിക്കാൻ ഞാനാ അബോധാവസ്ഥയിൽ തന്നെ എഴുന്നേറ്റു….. കാലിൽ വീണതേ ഓർമയുള്ളു……. പിന്നെ ഞാൻ കാണുന്നത്. ആരുടെയൊക്കെ കൂടെ ഫോട്ടോ എടുക്കാൻ
💬 Comments
View all comments