Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]
ഒക്കെ ദൈവത്തിൻ്റെ കയ്യിലാണ്…. അവൻ വിളിച്ചാൽ ഞാൻ നിങൾ വരുന്നത് പറയാം… എന്നാ നിങ്ങള് വേഗം വിട്ടോ…””””
അങ്ങനെ രാജുവും മഞ്ജുവും ഫ്ലൈറ്റിൽ കയറി…. ഫ്ലൈറ്റ് ടൈക് ഓഫ് ചെയ്തു….. മഞ്ജു ആദി നൽകിയ പുസ്തകം തുറന്നു…..
അതിൻ്റെ ആദ്യ പേജ് ഒരു പെൺകുട്ടിയുടെ കണ്ണിൻ്റെ ചിത്രമാണ്…. പേജ് മറിച്ചിടുന്നതിന് അനുസരിച്ച് കണ്ണിൻ്റെ കൂടെ മൂക്ക്…നെറ്റി…. ചെവി മുടി….അങ്ങനെ വന്നുകൊണ്ടിരുന്നു…. അവസാനം ഒരു പൂർണ രൂപത്തിൽ ആ ചിത്രം അവളുടെ മുന്നില് വന്നു …. അത് അവള് തന്നെ ആയിരുന്നു…. അവളുടെ ചിത്രങ്ങൾ ആദി വരച്ചതായിരുന്നു…
പേജ് വീണ്ടും മറിച്ചപ്പോൾ അവളുടെ വേറെ ചിത്രം കണ്ടൂ…. ആബുക്കിൻ്റെ പകുതിയോളം മഞ്ജുവിൻ്റെ കോളേജ് കാലഘട്ടത്തിൽ അവള് ധരിച്ചിരുന്ന ഡ്രസിൻ്റെയും… മറ്റും ചിത്രങ്ങൾ ആയിരുന്നു…. താൻ പോലും അറിയാതെ ആദി തന്നെ സ്നേഹിച്ചിരുന്നു….. എന്ന് അവള് മനസ്സിലാക്കി…. പിന്നിട് മൂന്നാല് പേജ് മൊത്തം മഞ്ജു മഞ്ജു എന്ന് മാത്രം എഴുതിയിരുന്നു…… അത് കഴിഞ്ഞുള്ള പേജുകളിൽ അവൻ അവളോട് പറയാൻ ആഗ്രഹിച്ച അവൻ്റെ പ്രേമ ലേഖനങ്ങളും കത്തുകളും അവള് കണ്ടൂ…..
കണ്ണിൽ നിന്നും വരുന്ന കണ്ണുനീർ തുടച്ച് കൊണ്ട് അവള് അടുത്ത പേജിൽ കടന്നു…. അതിൽ അവൻ എന്ത് കൊണ്ട് മഞ്ജുവിനേടുള്ള അവൻ്റെ ഇഷ്ടം മറച്ചു വെച്ചു എന്നും എന്തിന് കപട ദേഷ്യം നടിച്ചു എന്നതിനുള്ള ഉത്തരം ഉണ്ടായിരുന്നു…. മഞ്ജു അവനെ സഹതാപത്തിൻ്റെ പുറത്ത് സ്നേഹിക്കുന്നത് അവന് ഇഷ്ടമല്ലന്നും അവനെ മനസ്സിലാക്കി ഇഷ്ടപ്പെടണം എന്നും അതിൽ കുറിച്ചിടുണ്ടായിരുന്നു… മഞ്ജു ആബുകിൻ്റെ അവസാന ഭാഗം എത്തുമ്പോൾ അവളുടെ കൈകൾ വിറച്ചിരുന്നു….. അതിൽ അവൻ
💬 Comments
View all comments