Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]
മഞ്ജുവിനോട് നേരിൽ പറയുന്നത് പോലെ ഉണ്ടായിരുന്നു….
മഞ്ജു ഞാൻ ഇന്നൊരു ബുക്ക് വായിച്ചു…. ഒരു മനോഹരമായ ഒരു സിനിമാറ്റിക് നോവൽ…. എന്നെ നോവൽ വളരെ നന്നായി കണക്ട് ചെയ്തു…. അതിലെ ഓരോ കഥാപാത്രങ്ങളും എന്നെ വല്ലാതെ സാധീനിച്ചു…. അതിലെ നായിക നായകനെ വിട്ട് ദൂരേക്ക് പോവുമ്പോൾ അവള് അവനോടു ഒരു കാര്യം ചോദിക്കുന്നുണ്ട്… അത് ഇങ്ങനെയാണ് …
“”””””””””എൻ്റെ കഥകളൊക്കെ അറിഞ്ഞിട്ടും ഞാൻ നിന്നിൽനിന്നും എന്നെന്നേക്കുമായി പോവുകയാണെന്നറിഞ്ഞിട്ടും ഇപ്പോഴും നീയെന്നെ ഇങ്ങനെ ചേർത്തുപിടിച്ചിരികുന്നത് എന്തിനാണെന്നിക്ക് മനസ്സിലാകുന്നില്ല”””””” അതിനവർ ചിരിച്ച് കൊണ്ട് ഒരു മറുപടി പറയുന്നുണ്ട്…. “””””””” കേൾക്കുമ്പോൾ നിനക്ക് വിചിത്രമായി തോന്നിയാലും ഞാനൊരു കഥ പറയാം…. ഞങ്ങളുടെ വീട്ടിലെ കുളത്തിൽ പണ്ട് മത്സ്യക്കൃഷിയുണ്ടായിരുന്നു. കരിമീൻ ആണ് കൃഷി ചെയ്യുന്നത്. കഴിക്കാനൊക്കെ നല്ല ടേസ്റ്റും ഡിമാൻ്റുമൊക്കെയുള്ള മത്സ്യമാണ്.
ഒരിക്കൽ റേഡിയോയിലൂടെ ഇവയെക്കുറിച്ചുള്ള ഒരു കഥ ഞാൻ കേട്ടു. കരിമീനുകൾക്ക് അവയുടെ ജീവിതകാലത്തിൽ ഒറ്റ ഇണ മാത്രമേ ഉണ്ടായിരിക്കുവുള്ളത്രേ. ഇണകളായ മത്സ്യങ്ങൾ തമ്മിൽ അടങ്ങാത്ത പ്രണയവുമായിരിക്കും. പ്രത്യേകിച്ചും ആൺമത്സ്യത്തിന് പെൺമദ്ധ്യത്തിനോട്. തൻ്റെ ആ ഇണയെ നഷ്ടപ്പെട്ട് പോയാൽ പകരം മറ്റൊന്നിനെ അവ സ്വീകരിക്കുകയുമില്ല.
പെൺമത്സ്യത്തെയോ ആൺമത്സ്യത്തെയോ ജലാശയത്തിൽ നിന്നും മനുഷ്യർ പിടിച്ച്കൊണ്ട് പോകുമ്പോൾ അതിൻ്റെ ഇണയായ മത്സ്യം വെള്ളത്തിൻ്റെ ഓളപ്പരപ്പുകളിൽ തൻ്റെ ഇണ അവിടേക്ക് തിരികെ വരുന്നതും നോക്കി അങ്ങനെ കാത്തിരിക്കും. അതിപ്പോൾ അതിൻ്റെ ആയുസ്സ് എത്രകാലമുണ്ടോ അത്രകാലംവരേക്കും.
അന്ന് ആ കഥ കേട്ടതും ഞാൻ വീട്ടിലെ കുളത്തിൽ ചെന്ന് നോക്കി. വെള്ളത്തിൻ്റെ മുകൽത്തട്ടിൽ അതുപോലെ ഒറ്റപ്പെട്ടുപോയ ഒരുപാട് ഇണമത്സ്യങ്ങളെ ഞാൻ കണ്ടു. അന്നുമുതൽ ഞാനവയെ കഴിക്കാറില്ല. ഒരുപാട് നിർബന്ധിച്ച്
💬 Comments
View all comments