Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]
വീട്ടിലെ കരിമീനിൻ്റെ വിൽപ്പന നിർത്തിക്കുകയും ചെയ്തു. അതുപോലൊരു കുളത്തിലെ കരിമീനാണ് അവൻ എന്നും അവളെ ചേർത്ത് പിടിച്ചു പറഞ്ഞു…””””””””
അതിലെ പോലെ ഞാനും ഒരു കരിമീനാണ് മഞ്ജു…. നിന്നെയും കാത്തു ഞാൻ എൻ്റെ ആയുസ്സ് തീരുന്നത് വരേക്കും നിൽക്കും…. എന്ന് മഞ്ജുവിന് മാത്രം സ്വന്തം ആദിത്യ വർമ്മ….””””””
ആദി കൊടുത്ത പുസ്തകം അതോടെ തീർന്നു….. അതിനെ നെഞ്ചോട് ചേർത്തു തല താഴ്ത്തി മഞ്ജു ആർത്തു കരഞ്ഞു…. അവളുടെ ശബ്ദം വരാതെ ഇരിക്കാൻ വായിൽ ടവ്വൽ അവള് തന്നെ തിരുകി വെച്ചു….
ആനചന്തം പൊന്നാമ്പൽ ചമയം നിൻ നാണചിമിഴിൽ കണ്ടീലാ കാണാക്കടവിൽ പൊന്നൂഞ്ഞാല്പടിയിൽ നിന്നോണചിന്തും കേട്ടീലാ കളപ്പുരക്കോലയിൽ നീ കാത്തു നിന്നീലാ മറക്കുടക്കോണിൽ മെല്ലെ മെയ്യൊളിച്ചീലാ പാട്ടൊന്നും പാടീലാ പാൽത്തുള്ളി പെയ്തീലാ പാട്ടൊന്നും പാടീലാ പാൽത്തുള്ളി പെയ്തീലാ നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ മിണ്ടീലാ മിണ്ടീലാ നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ ചിരിമണി ചിലമ്പൊലി കേട്ടീലാ
കാലാവസ്ഥാ മോശമായതിനാൽ ഫ്ലൈറ്റ് വൈകിയാണ് പുറപ്പെട്ടത് അത് കൊണ്ട് വിജാരിച്ച സമയത്ത് അവർ ലാൻഡ് ചെയ്തില്ല…. സെക്യൂരിറ്റി ചെകിങ്ങും കഴിഞ്ഞ് പുറത്ത് വന്ന അവർ മലേഷ്യയിലോക്ക് പോകുന്ന എയർ ഇന്ത്യയുടെ ഫ്ലൈറ്റിൻ്റെ ബോർഡിംഗിൽ ആദിയെ അവർ തിരഞ്ഞു….. പക്ഷെ കണ്ടെത്താനായില്ല……
അവർ കൗണ്ടെറിൽ അന്വേഷിച്ചപ്പോൾ… ആദി ബോർഡിംഗ് ചെയ്തു എന്ന വിവരം അറിയാൻ കഴിഞ്ഞു …… അവർ നേരെ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെൻ്റിലേക്ക് ഓടി പോയി…. അവിടെയും വിഫലമായിരുന്നു അവസ്ഥ……. രാജുവിനെയും മഞ്ജുവിനെയും റർ പി എഫ് സെക്യൂരിറ്റി തടഞ്ഞു…. ഇനി മുന്നോട്ട് പോകാൻ അവർക്ക് കഴിഞ്ഞില്ല….
💬 Comments
View all comments