0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]

Author : Zoro Read All Parts 2.7K

“”””””””

ഉമ്മാ യാത്ര പോകുമ്പോ ഇങ്ങനെ വിഷമിപ്പിക്കാൻ ഓരോന്ന് പറയല്ലേ…….”””””””

ഞാൻ നിന്നെ വിശമിപ്പിക്കാൻ പറഞ്ഞതല്ല….. ഞാൻ ഇനി ഇവിടേക്ക് തിരിച്ച് വരില്ല….. എൻ്റെ മരണം നീ അവൻ വിളിച്ച് പറഞ്ഞു അറിയും….. അവനെയും എൻ്റെ കൊച്ചു മക്കളെയും കണ്ട് കൊതി തീർന്നിട്ടില്ല…. അവർക്ക് നീ ഒരു താങ്ങും തണലുമായി നിൽക്കണം…… അവരെ നീ സമാധാനിപ്പിക്കണം…. പിന്നെ എന്നെ അവൻ്റെ ഉപ്പാട അടുത്ത് തന്നെ കബർ അടക്കാൻ നീ അവനോട് പറയണം…. ഇത് എൻ്റെ വസിയത് ആണ്….. നീ എനിക്ക് വാക്ക് താ….””””””””” ഉമ്മാ എല്ലാം ഉറപ്പിച്ച മട്ടിൽ എനിക് നേരെ കൈകൾ നീട്ടി..

എൻ്റെ വിറയാർന്ന കൈകൾ കൊണ്ട് ഞാൻ ഉമ്മാക്ക് സത്യം ചെയ്ത് കൊടുത്തു…. എൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു പിന്നെ ആദി…. എനിക്ക് ഒരു കടവും ബാധ്യതും ഇല്ല…. അതോർത്ത് അവനോട് വേവലാതി പെടേണ്ട എന്നും പറയണം…. അവളോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ അവനോടു നീ പറയണം……. എനിക്ക് ആകെ വിഷമം ഉളളത് നിൻ്റെ കാര്യത്തിലാണ്…. നീ ഇനിയും അവളെ ഓർത്ത് ജീവിതം നശിപ്പികണേ… നിനക്ക് ഷഫനയെ അങ്ങ് കെട്ടികൂടെ… പാവം കൊച്ചാട…. സ്വല്പം കുട്ടിതരം വാശിയും ഉണ്ടെന്നെ ഉള്ളു പാവം മോളാണ്…….”””””””””

ഉമ്മ വേറെ എന്ത് വേണമെങ്കിലും ചോദിച്ചോ ഞാൻ ചെയ്തത് തരാം…. പക്ഷെ ഇത് മാത്രം എന്നോട് ഉമ്മ ചോദിക്കരുത്…..”””””””””

നീ ഒരു സങ്കടവും ഇല്ലാതെ ജീവിച്ചാൽ മതി… അത് തന്നെ എനിക്ക് സന്തോഷമാണ്….. പിന്നെ നിനക്ക് ഞാൻ എൻ്റെ അവകാശത്തിൽ ഒരു വിഹിതം വെച്ചിട്ടുണ്ട്….. നീ അത് വേണ്ടെന്നു പറയരുത്….. എൻ്റെ

💬 Comments

View all comments