0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]

Author : Zoro Read All Parts 2.7K

“””””” രേണു ലക്ഷ്മിയെയും കൂട്ടി ബാഗും എടുത്ത് അച്ഛനോട് അനുഗ്രഹം മേടിച്ച് യാത്ര പറഞ്ഞു …. മകളെയും സിദ്ധാർഥിനെയും കൂട്ടി വേഗം ഓട്ടോയിൽ കയറി….. സ്റ്റേഷനിൽ എത്തിയപ്പോൾ രേണുവിൻ്റെ മുഖത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു…. അവള് പ്ലാറ്റ്ഫോമിൽ കയറി ട്രെയിൻ വരാൻ ഇനിയും അര മണിക്കൂർ ഉണ്ട്….. അവള് ചുറ്റും ആദിയെ നോക്കാൻ തുടങ്ങി…

നീ ആരയാ നോക്കുന്നത് രേണു…. എനിക്ക് കാൽ വേദനിക്കുന്നു നമ്മുക്ക് അവിടെ ഇരിക്കാം..””””” ലക്ഷ്മി ഒഴിഞ്ഞ ബെഞ്ച് കാണിച്ച് പറഞ്ഞു….. രേണു ബാഗും എടുത്ത് അവിടെക്ക് നടന്നു…

ചേട്ടാ അവൻ പറ്റിച്ചത് ആണോ…. അവൻ വരില്ലേ….. “””””” രേണു രഹസ്യമായി സിദ്ധുവിനോട് അവളുടെ വേവലാതി പങ്ക്‌വെച്ചു…. …

നീ ഇങ്ങനെ വേവലാതി പെടാതെ …. അവൻ വരും….””””””””” അവളെ അമർത്തി പിടിച്ച അയാള് പറഞ്ഞു

എന്താ രണ്ടും അവിടെ ഒരു കുശു കുഷു…””””””” ബെഞ്ചിൽ ഇരുന്ന ലക്ഷ്മി ഇരിക്കാതെ നിൽകുന്ന അവരോട് ചോദിച്ചു…..

അതൊന്നും ഇല്ല അമ്മെ ഇവൾക്ക്….. അമ്മയെ പിരിയുന്നത് കൊണ്ടുള്ള വിഷമം പറഞ്ഞതാ….””””” അതും പറഞ്ഞു സിദ്ധു അവളെ പിടച് ഇരിപ്പിച്ചു….. മാളു അവിടെ ലക്ഷ്മിയുടെ മടിയിൽ ഇരുന്നു തീവണ്ടി വരുന്നതും കാത്ത് ഇരുന്നു …

ലക്ഷ്മി കുട്ടിക്ക് കാപ്പി വേണോ… ചായ വേണോ……. “”””””” പുറകിൽ നിന്നും ആദി ചോദിച്ചു……

എനിക്ക് കോഫീ മതി ആദി…..*””*”* …… അവൻ്റെ ശബ്ദം കേട്ട് തിരിച്ചറിഞ്ഞ ലക്ഷ്മി മറുപടി നൽകിയതും എല്ലാവരും തിരഞ്ഞു ആദിയെ നോക്കി…..

ആദി ഏട്ടാ……””””” എന്നും പറഞ്ഞു മാളു എൻ്റെ അടുത്ത ഓടി വന്നു കെട്ടിപിടിച്ചു…….

💬 Comments

View all comments