Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]
പടാണ് തുടിക്കുവാൻ തുടങ്ങി………
രേണു തൻ്റെ സാദനങ്ങൾ പാക്ക് ചെയ്ത് ശേഷം അവരെ സ്റ്റേഷനിൽ കൊണ്ട് വിടാൻ ഓരു ഓട്ടോ വിളിച്ചു…… വീട്ടിൽ കാർ ഉണ്ടായിട്ടും എന്തിന് ഓട്ടോയിൽ പോകുന്നു എന്ന് ദേവൻ ചോദിച്ചെങ്കിലും അവൾക് ഓട്ടോയിൽ പോകാൻ പൂതിയാണെന് കള്ളം പറഞ്ഞു….. ലക്ഷ്മിയെ അവള് നിർബന്ധപൂർവം അവളുടെ കൂടെ സ്റ്റേഷനിൽ വരാൻ നിർബന്ധിച്ചു…..
നിനക്ക് എന്താടി ഇന്ന് വല്ലാത്തൊരു സന്തോഷം….. ഈ വയ്യാത്ത എന്നെ എന്തിനാ നീ വലിച്ച് കൊണ്ട് പോവുന്നത്…””””””” ലക്ഷ്മി അവളുടെ നീരസം രേണുവിനെ അറിയിച്ചു….
എൻ്റെ അമ്മെ ഞങൾ ഇന്ന് പോയാൽ വീട് പണി കഴിയാതെ തിരിച്ച് ഇങ്ങോട്ട് വരില്ല… അത്കൊണ്ട് എൻ്റെ അമ്മ ഞാൻ പോവുന്നത് വരെ എൻ്റെ കൂടെ വേണം….. എന്നെ യാത്ര അയക്കാൻ അമ്മയും വേണം………””””””””””
ഇവളെ കൊണ്ട് മനുഷ്യന് ഇവിടെ നിക്കപൊരുതി ഇല്ലല്ലോ…..,,, മോളെ രേണു ഞാൻ ചോദിക്കാൻ വിട്ടു നിങൾ ഇന്നലെ പോയ കാര്യം എന്തായി….””””””” ലക്ഷ്മി രേണുവിൻ്റെ മുഖത്ത് നോക്കി നിന്നു….. അത് നമ്മള് വിജാരിച്ച പോലെ നടന്നില്ല …. അവൻ എന്നെ കണ്ടതും വാതിൽ അടച്ചു ലൈറ്റ് ഓഫ് ചെയ്തു പോയി…. ഞാൻ എത്ര വിളിച്ചിട്ടും അവൻ വന്നില്ല…. ഞാൻ ആ ബാഗ് അവിടെ സുരക്ഷിതമായി വെച്ച് ഇങ്ങ് വന്നു….””””””” രേണു ഒരു വിഷമം മുഖത്ത് വരുത്തി
ലക്ഷ്മി ഒന്ന് വിതുമ്പി…… സാരി തല കൊണ്ട് അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു….. എൻ്റെ കുട്ടി അവിടെ സന്തോഷത്തോടെ ജീവികുനുണ്ടല്ലോ…എനിക് അത് മതി…””””””””””””
മതി കരഞ്ഞത് ഓട്ടോ വന്നിട്ടുണ്ടാകും വാ പോകാം…..
💬 Comments
View all comments