Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]
ഞാൻ വേറെ ടിക്കറ്റ് എടുത്തു മാർച്ച് 7 ഞാൻ ഇന്ത്യ വിടും 8നു മലേഷ്യയിൽ നിന്നും ചൈനയിലുള്ള ബീജിങ് എന്നാ എയർപോർട്ടിൽ ലാൻഡ് ചെയും …… ദുബൈയിൽ അഷ്റഫും ഫാത്തിമയും ഹണി മൂൺ ആഘോഷിച്ചു…. എല്ലാറ്റിനും ചുക്കാൻ പിടിച്ചത് ശഫാനയും…….. അങ്ങനെ സന്തോഷത്തോടെ ഇരകുമ്പോയാണ് എനിക്ക് ശഫാനയുടെ കരചിലോട് കൂടിയ ശബ്ദത്തോടെ ഫോൺ വന്നത്….. നബീസുമ്മ മരിച്ചെന്ന് എന്നോട് അവള് വളരെ വിഷമത്തോടെ പറഞ്ഞു…. ഞാൻ ഈ വിവരം കേൾക്കാം തെയ്യാറായി ഇരുന്നത് കൊണ്ട് എനിക്ക് ഉമ്മയെ ഓർത്ത് സന്തോഷം വന്നു…. സ്വന്തം മരണം നേരത്തേ അറിഞ്ഞ് അതിനെ സന്തോഷത്തോടെ… സ്വീകരിച്ച് മരിച്ച എത്ര പേര് ഉണ്ടാകും ഈ ഭൂമിയിൽ…. ഇനി ഉമ്മയെ കാണാൻ പറ്റില്ലലോ എന്ന വിഷമം മാത്രമേ എന്നെ വേദനിപ്പിച്ചുള്ളൂ…. ഞാൻ വേഗം തന്നെ അഷ്റഫിനെ വിളിച്ച് ഉമ്മയുടെ വസിയത്ത് അവനെ കേൾപ്പിച്ചു….. ഉമ്മയുടെ ആഗ്രഹപ്രകാരം അവൻ്റെ ഉപ്പയുടെ കബറിൻ്റെ എടുത്ത് തന്നെ അവരെയും മറമാടി…….
ഉമ്മയുടെ മരണ ശേഷം 15 ദിവസം കഴിഞ്ഞാണ് അവർ നാട്ടിൽ വന്നത്….. അങ്ങോട്ടു പോയ അവരല്ല ഇങ്ങോട്ട് തിരിച്ച് വന്നത്… എല്ലാവരുടെയും മുഖത്ത് ദുഃഖം ഉണ്ടായിരുന്നു…. എയർപോർട്ടിൽ എന്നെ കണ്ട ഉണ്ടൻ മൂന്ന് പേരും കെട്ടിപിടിച്ചു കരഞ്ഞു….. അവരുടേ സങ്കടം തീരുന്നത് വരെ കരയട്ടെ എന്നും വിജാരിച്ച് ഞാൻ അവരെ ആശ്വസിപ്പിച്ചു ………… തിരികെ വീട് എത്തുന്നത് വരെയും ആരും തമ്മിൽ ഒന്നും മിണ്ടിയില്ല…… മൂന്നാല് ദിവസത്തോളം അഷ്റഫ് വീടിൻ്റെ പുറത്ത് ഇറങ്ങിയില്ല …. ആരും അങ്ങോട്ടും ഇങ്ങോട്ടും മിണ്ടാതെ ഒരു വല്ലാത്ത അവസ്ഥയിലൂടെയാണ് എൻ്റെ കുടുംബം
💬 Comments
View all comments