0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]

Author : Zoro Read All Parts 2.7K

എൻ്റെ കൈ ഞാൻ അവിടെ തന്നെ വെച്ച് അനക്കിയില്ല…… അവള് എന്താ എന്ന് കണ്ണാടി വഴി നോക്കി കൊണ്ട് ചോദിച്ചു…. ഞാൻ ഒന്നുമില്ലെന്ന് പറഞ്ഞു കൈ തിരികെ അവളുടെ ചുമലിൽ തന്നെ വെച്ചു….

വീട് എത്തി സാദനങ്ങൾ ഞാൻ വെപ്പ് പന്തലിൽ കൊടുത്തു…… മുല്ലയും കൊണ്ട് അവള് പോയിരുന്നു…… എത്ര ചെമ്പ് ചോർ വെക്കണമെന്ന് അസീസ്ക ചോദിച്ചു…. ഒരു അഞ്ച് വെച്ചോ ആളെ നോക്കി നമ്മുക്ക് കൂട്ടാം….. എന്ന് അയാൾക്ക് ഞാൻ മറുപടി കൊടുത്തു….

അന്ന് മൊത്തം ഞാൻ ഓടി ഓടി എല്ലാ കാര്യങ്ങളും ചെയ്തു….. ഉച്ചക് കുളിച്ച് മാറ്റി ഞാൻ ഓരോ സമയം ആളുകളെ സൽകരിച്ചും ഭക്ഷണം വിളമ്പുകയും ചെയ്തു……. എൻ്റെ കൂടെ അഷറഫിൻ്റെ റെസ്റ്റോറൻ്റില ടീംസും ഉണ്ടായിരുന്നു…. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് നികാഹ്… 11 മണിക്ക് തന്നെ പെണ്ണ് വീട്ടുകാർ എത്തിയിരുന്നു….. അവരെയും വിളിച്ചവരെയും ഞാനും അഷറഫിൻ്റെ കൂട്ടുകാരും ചേർന്ന് അങ്ങനെയാണ് മാനേജ് ചെയ്തത് എന്ന് ഞങ്ങൾക്ക് മാത്രമേ അറിയൂ…. ഇന്ന് രാത്രി തന്നെ റിസപ്ഷനും ഉണ്ട്……..

അഷറഫിനെ ഒരുക്കുവാൻ അവൻ്റെ കൂട്ടുകാർ പോയി….. പോകുമ്പോ എന്നേ കുറേ നിർബന്ധിച്ചു…… എനിക് പിന്നേ അതിലൊന്നും വല്യ താൽപര്യം ഇല്ലാത്തതിനാൽ ഒഴിഞ്ഞു മാറി മറ്റുള്ള ജോലികളിലേക്ക് കടന്നു ..... നിക്കാഹിന് പോകുവാൻ നേരം വീട്ടിലെ മുതിർന്നവരേടും ഉറ്റവരോടും സമ്മതവും അനുഗ്രഹവും മോടിക്കുന്ന ഒരു ചടങ്ങ് അവിടെ നടന്നു..... അതിൽ അവൻ എൻ്റെയും അനുഗ്രഹം വാങ്ങാൻ വന്നു. ഞാൻ സന്തോഷപൂർവ്വം അവനെ വാരിപ്പുണർന്നു... ഒരു അപരിചിതനാണെങ്കിലും ഇവിടെ എല്ലാവരും എന്നെ ഒരു കൂടപ്പിറപ്പിനെ പോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും

💬 Comments

View all comments