Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]
രാത്രി പാർട്ടി വെച്ചു…. അവൻ്റെ കൂടെ പോകാൻ വീട്ടിൽ പ്രശ്നം ഇല്ലത്തനിനാൽ ഞാൻ അന്ന് രാത്രി അവൻ്റെ കൂടെ കൂടി രാത്രി… ഞങൾ മൂന്ന് പേരും വെളളം അടിച്ചു…. നല്ല ഫിറ്റായി… ഞാൻ കിരണിനെ ഉമ്മവെക്കാൻ പോയി…. അവൻ എന്നെ തടഞ്ഞു …. അവൻ്റെ കൂടെ കിടക്കാൻ വരെ സൽമാൻ എന്നെ വിട്ടിരുന്നു…. എന്നിട്ട് പോലും അവൻ എന്നെ മൈൻഡ് ചെയ്തില്ല….. അതിൻ്റെ കാരണം ഞാനും സൽമാനും ചോദിച്ചു അവനെ പൊരുതി മുട്ടിച്ചു….. അപ്പോഴാണ് അവൻ മഞ്ജുവിനെ സ്നേഹിക്കുന്നു എന്നും അവൻ അവളെ പ്രോപ്പോസ് ചെയ്യുന്നതിന് മുന്നേ അർജുൻ അവരുടെ ഇടയിൽ കയറി വന്നെന്നും സങ്കടത്തോടെ പറഞ്ഞു…….
അവന് വേണ്ടി ഞാനും സൽമാനും എന്തും ചെയ്യാൻ റെഡിയായിരുന്നു…. അതിന് ഞങൾ ആദ്യം കണ്ടത്തിയ പദ്ധദിയായിരുന്നു….. അപമാനം……… സ്വന്തം പെണ്ണിനെ സംരക്ഷിക്കാൻ സാധിക്കാത്ത ഒരു ആണിനെ അവൻ്റെ പെണ്ണ് എങ്ങനെ സ്വീകരിക്കും…. ഇതായിരുന്നു സൽമാൻ്റെ ആശയം… അതിനായി അവൻ തയാറാക്കിയ പ്ലാൻ ആയിരുന്നൂ ട്രെയിൻ വീഡിയോ… അവൻ എല്ലാം ഏർപ്പാടാക്കി വെച്ചിരുന്നു…… ട്രെയിനില് നിന്ന് അർജുന് നല്ലത് പോലെ അടി കൊടുക്കയും കിരൺ ഒരു ഹീറോ പോലെ… മഞ്ജുവിനെ രക്ഷികുന്നതും ആയിരുന്നൂ…. അത് ഭംഗിയായി നടന്നു….
പക്ഷെ മഞ്ജു ഞങളെ അവിടെ തളർത്തി കളഞ്ഞു… അവൾക് വേണ്ടി തല്ല് വാങ്ങിയ അരജുവിനോട് അവൾക് കൂടൂതൽ അടുത്തു….. ആദ്യ പ്ലാൻ പാളിയപ്പോൾ കിരൺ മുന്നിൽ വെച്ച ഐഡിയ ആയിരുന്നു പെണ്ണ് കേസ്….. താൻ സ്നേഹിക്കുന്ന പുരുഷൻ വേറെ സ്ത്രീകളുമായി അടുപ്പമുണ്ട് എന്ന് അറിഞ്ഞാൽ അവള് അവനെ പിന്നെ ഒരിക്കലും സ്വീകരിക്കില്ല….
💬 Comments
View all comments