Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]
അതിനായി അർജുവിനെ ഞങൾ ഞങളുടെ ട്രാപിൽ കുടുക്കി….. പോലീസ് കേസും ആവില്ല പണവും സുഖവും കിട്ടുമെന്നയപ്പോൾ അവൻ ഞങളുടെ വഴിക്ക് വന്നു…. അവനെ മൊത്തം ഡീൽ ചെയ്തത് സൽമാനാണ്… കിരൺ ഒന്നിനും ഡയറക്ട് ഇറങ്ങില്ല…. അവൻ എപ്പോഴും തന്ത്രങ്ങൾ മെനയുന്ന തിരക്കിൽ ആയിരിക്കും…..
അങ്ങനെ മഞ്ജുവിൻ്റെയും …. അർജുൻൻ്റെയും കല്യാണ ദിവസം അവനെ പോലീസിന് പിടിപ്പിച്ച് അവൻ്റെ സ്ഥാനത്ത് കിരൺ മഞ്ജുവിനെ താലി കെട്ടുക എന്നതായിരുന്നു…. ഞങളുടെ പ്ലാൻ….. എല്ലാം ഞങളുടെ വഴിക്ക് വന്നു പക്ഷെ അവിടെ അപ്രദീഷിതമായാണ് ആദി കടന്നു വരുന്നത്…… ഞങളുടെ എല്ലാ പ്ലാനും തകിടം മറിഞ്ഞ അവസ്ഥയായിരുന്നു അന്ന്….
അന്ന് രാത്രി കിരൺ ഒരുപാട് മദ്യപിച്ചു…. അവൻ്റെ സമനില നഷ്ടപ്പെട്ടിരുന്നു…. ആദിയെ കൊല്ലാൻ വരെയും ഞങൾ പോയിരുന്നു…. പിന്നിട് ഞങൾ ആദിയുടെ പുറകിൽ ആയിരുന്നു…. അർജുനെ പോലെ വല്ല പെണ്ണ് കേസിലും കുടുക്കി മഞ്ജുവിനെ തിരികെ കൊണ്ട് വരാനയിരുന്നു ഞങളുടെ ഉദ്ദേശം…. പക്ഷെ അവിടെ ആദി ഞങ്ങളെ തോൽപിച്ചു കളഞ്ഞു…. അവൻ്റെ കോളജിലും മറ്റും അന്നേഷിച്ചിട്ടും അവന് പെണ്ണുങ്ങളുടെ മുഖത്ത് പോലും നോക്കില്ല എന്ന് മാത്രം അറിഞ്ഞു…. അവിടെയും പ്രദീക്ഷപോയ കിരൺ ആദിയെ ഇല്ലാതാകാൻ പല തവണ ശ്രമിച്ചു….. മഹിയിൽ വെച്ച് ആദിയെ തോടാൻ പറ്റില്ലെന്ന് മനസ്സിലാക്കിയ ഞങൾ… അവൻ പുറത്ത് പോകുന്നതും കാത്ത് നിന്നു….
എന്നിട്ട് ഞങ്ങൾക്ക് ദൈവം അതിനു ഒരു അവസരം തന്നു…. തിരുവനന്തപുരത്ത് ഞങ്ങൾക്ക് ആദിയെ തനിച്ച് കിട്ടി… അന്ന് രാത്രി തന്നെ അവനെ തീർക്കാൻ കിരൺ അവിടെയുള്ള കുറച് പയലുകൾക്ക് കൊട്ടേഷൻ കൊടുത്തു…. പക്ഷെ അന്നും ആദി
💬 Comments
View all comments