0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം [Zoro]

Author : Zoro Read All Parts 663

ഇല്ല എങ്ങനെയോ തട്ടി മുട്ടി പാസ് ആവും, മറ്റുള്ളവരെ വെച്ച് ആദിയെ നോക്കുമ്പോ അവന്‍ പഠിത്തതിലും മോശം ആണ് അവന്‍ Bcom ആണ് പഠിച്ചത്. കൂട്ടുകാർ എന്ന് പറയുന്നത് 2 പേരാണ് രാജുവും അജുവും, അവരോട് അല്ലാതെ വേറെ ആരുടെ കൂടെയും അവന്‍ പോകാറില്ല.

പെട്ടന്നാണ് ആദിയെ തൊട്ട് അരികില്‍ ഉള്ള ആൾ വിളിക്കുന്നത് നോക്കിയപ്പോ അയാൾ കൈ ചൂണ്ടിക്കാട്ടി മഞ്ജുളയെ, അവൾ ഇറങ്ങാന്‍ ആയി എന്ന് ആഗ്യം കാണിച്ചു, അവളോട് ഒട്ടും ഇഷ്ടം അല്ലെങ്കിലും മറ്റുള്ളവരുടെ മുന്നില്‍ അവന്‍ നല്ല രീതിയില്‍ അഭിനയിക്കുകയായിരുന്നൂ അങ്ങനെ അവന്‍ അവളുടെ നാട്ടില്‍ രണ്ടാം തവണ കാല്‍ കുത്തി. അവന്റെ ജീവിതം നശിപ്പിച്ച നാട് എന്ന് മനസ്സിൽ പറഞ്ഞ് അവന്‍ കാർകിച്ചു തുപ്പി.
അവന്‍ അവളുടെ വീട്ടില്‍ പോകുന്ന വഴി ഒന്നും അറിയില്ല, അന്ന്‌ വന്നപ്പോ ഏതോ ലോകത്ത് ആയത് കൊണ്ട്‌ ഒന്നും ശ്രദ്ധിച്ചില്ല പിന്നെ വണ്ടി എടുക്കാന്‍ പേടി കൊണ്ടാണ് അവന്‍ ബസിൽ വന്നത്,
കുറെ മടിച്ചു അവസാനം ആദി തന്നെ അവളോട് ചോദിച്ചു
ആദി : അതേ കൊറേ ദൂരം ഉണ്ടോ തന്റെ ചെറിയച്ഛന്റെ വീട്ടിലേക്ക്?
എന്റെ വീടിന്റെ തൊട്ട് പുറകില്‍ ആണ് അവൾ മറുപടി കൊടുത്തു.
അതിന് നിന്റെ വീട് എവിടാ എന്ന് അവന്‍ പറയാന്‍ ഉദ്ദേശിച്ചങ്കിലും പറഞ്ഞില്ല.
അതേ  എന്നോടുള്ള ദേഷ്യം എന്റെ വീട്ടുകാരുടെ മുന്നില്‍ തീർക്കാത്തതിന് നന്ദിയുണ്ട് അവൾ അവനെ നോക്കി എളിമയോടെ പറഞ്ഞു.
അമ്മ പറഞത് കൊണ്ട്‌ മാത്രം ആണ് ഞാൻ വന്നത്. പിന്നെ താലികെട്ട് കഴിഞ്ഞ ഉണ്ടൻ ഞാൻ പോകും

💬 Comments

View all comments