Chapter Title : മഞ്ഞ് മൂടിയ കനൽ വഴികൾ 3 [Sawyer]
ആനി എസ്റ്റേറ്റ് ഓഫീസിന്റെ വരാന്തയിൽ കേറിയിരുന്നു. ഞാൻ വലത് ഭാഗത്തെ ജനാല തുറന്നു ആനിയെ വിളിച്ചു.
"സിസ്റ്ററെ ഇപ്പോ തന്നെ പോകാട്ടോ .കേറി വാ ഓഫീസിലേക്ക്."
ഒരു ഓഫീസിൽ കേറുന്നതിന്റെ ചമ്മലുകൊണ്ടാണോ എന്തോ ആനി മടിച്ചു മടിച്ചു ആണ് കേറി വന്നത്.
"വാ ആനി ഇരിക്കു , ഇത് ലാലി ഓഫീസ് അസിസ്റ്റന്റ് ആണ് ലാലിയെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു . ലാലി ഇത് ആനി എൽസിയെ നോക്കാൻ വന്നതാണ്.."
" വാ സിസ്റ്ററെ എന്നും പറഞ്ഞു ലാലി ഇരിക്കാൻ ക്ഷണിച്ചു.
ഇത്തിരി നേരം കാപ്പി കുടിച്ചു സംസാരിച്ചിരുന്നപ്പോളേക്കും ലാലിക്കു ബാങ്കിൽ പോകാൻ സമയമായി.
" അച്ചായാ എന്നാ നിങ്ങൾ സംസാരിച്ചിരിക്കു. ഞാൻ ബാങ്കിൽ പോയി വൈകിട്ടത്തെ ശമ്പളതുക എടുക്കട്ടെ ."
" ഞങ്ങളും ഇപ്പോ ഇറങ്ങും."
ലാലി അവളുടെ സ്കൂട്ടിയിൽ പോയി പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ഞങ്ങളും പോകാൻ ഇറങ്ങി.
ജീപ്പ് ജോമോൻ കൊണ്ടുപോയത് കൊണ്ട് ഓഫീസിലിടിരിക്കുന്ന കാറിലാണ് തിരികെ പോന്നത്.
*****
സാറിന്റെ കൂടെ തിരിച്ചു വീട്ടിലേക്ക് വരുമ്പോഴും ഉള്ളിൽ തികട്ടി വന്നു കൊണ്ടിരുന്നത് ചാക്കോചേട്ടന്റെ വാക്കുകളായിരുന്നു.
"ആ വീട്ടിൽ നീ കാണുന്നവർക്ക് ഒരു ഇരട്ട മുഖം ഉണ്ടെന്ന് ഓർക്കുക"
സാറെന്തെക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. ചിന്തകൾ പലവഴി ചിതറി നടക്കുന്നത് കൊണ്ട് മറുപടി കൂടുതലും മൂളലും തലയാട്ടലും ആയിരുന്നു.
" എന്താ ആനി തലവേദനയാണോ എന്ന് ചോദിച്ചു തോളിൽ തട്ടിയപ്പോഴാണ് ചിന്തകളിൽ നിന്നും ഉണർന്നത്
തിരുമ്മി കൊണ്ടിരുന്നപ്പോൾ സാറ് ചീത്തവിളിക്കുന്നതിന്റെ കാരണം പറഞ്ഞു.
" ഇവിടെ മൂന്നാലു കൊല്ലമായി നിൽക്കുന്ന ഒരു സെക്യൂരിറ്റി ഉണ്ടായിരുന്നു.
💬 Comments
View all comments