Chapter Title : മഞ്ഞ് മൂടിയ കനൽ വഴികൾ 3 [Sawyer]
ഒരുമിച്ചായിരുന്നു.. എൽസിക്കു പെട്ടന്നു ഒരു ഞെട്ടൽ വന്ന പോലെ എനിക്ക് തോന്നി. വേഗം എൽസി സൈഡിലിരുന്ന തോർത്തെടുത്ത് മാറ് മറച്ച ശേഷം വിളി കേട്ടു.
ഞാൻ വേഗം വാതിൽ തുറന്നപ്പോൾ ചേട്ടത്തി പറഞ്ഞു.
"സിസ്റ്ററിന്റെ ഫോൺ കുറേ നേരായി അടിക്കുന്നു.."
എനിക്കു ചേട്ടത്തിയോടു എന്തന്നില്ലാത്ത ദേഷ്യം വന്നു.
"സാരമില്ല ചേടത്തി ഞാൻ പിന്നെ തിരിച്ചു വിളിച്ചോളാം എന്നു പറഞ്ഞു വാതിൽ ചാരി എൽസിയുടെ അടുത്തു വന്നു. പിന്നെ വേഗം എൽസിയെ കുളിപ്പിച്ചു. എന്തോ ഒരു നഷ്ടം എന്റെ ഉള്ളിൽ നിറഞ്ഞിരുന്നു. കുളിപ്പിച്ചു കഴിഞ്ഞു ഞാൻ എടുത്തു കൊണ്ടുവന്ന ഡ്രസ് എൽസിയെ ധരിപ്പിച്ചു.
ചേട്ടത്തിയും ഞാനും എൽസിയെ ബെഡ്ഡിൽ ഇരുത്തി പുറത്ത് വന്ന സമയത്താണ് കോളിംഗ് ബെൽ മുഴങ്ങിയത്. ചേട്ടത്തിയാണ് പോയി മുൻവാതിൽ തുറന്നത്. ഞാനും കൂടെയുണ്ടായിരുന്നു. പുറത്ത് സിറ്റൗട്ടിൽ മങ്കി ക്യാപ്പും ഷാളും കഴുത്തിൽ ചുറ്റി ഒരു മധ്യവയസ്കൻ നിന്നിരുന്നു. എവിടെയോ കണ്ട മുഖം പോലെ .
"ആരാ എവിടെ നിന്നാ എന്ന ചേട്ടത്തിയുടെ ചോദ്യത്തെ ഒരു മൃദുമന്ദഹാസം കൊണ്ടാണ് അയാൾ സ്വീകരിച്ചത്.
" ഞാൻ പോൾ വീ കെയർ സെക്യൂരിറ്റി സർവ്വീസിൽ നിന്നാണ്"
"ആഹാ പുതിയ വാച്ച്മാൻ ആണോ .കേറി ഇരിക്കു ഞാൻ സാറിനെ വിളിക്കാം എന്ന് പറഞ്ഞു സിറ്റൗട്ടിലെ കസേര കാണിച്ചു കൊടുത്തു.
അയാൾ കസേരയിൽ ഇരുന്നു മങ്കി ക്യാപ് ഊരിയപ്പോൾ നെറ്റിയിലൊരു പൊള്ളലേറ്റ പാടു കണ്ടു. ഇയാളെ ഞാനിവിടെയോ കണ്ടിട്ടുണ്ട്. ഓർമ്മ കിട്ടുന്നില്ല.
"ആനി ഒരു ഗ്ലാസ് കാപ്പി എടുക്കു. ഞാൻ സാറിനെ ഒന്നു വിളിക്കട്ടെ " എന്ന് ചേട്ടത്തി മൊബൈൽ എടുത്തു കൊണ്ട് പറഞ്ഞു.
ഒന്നൂടെ അയാളെ നോക്കി തിരിഞ്ഞ് അടുക്കളയിൽ എത്തിയപ്പോഴാണ് എനിക്ക് ഇയാളെ എവിടെ വെച്ചാണ് കണ്ടെതെന്ന ഓർമ്മ വന്നത്.
- "ദൈവമെ ഇയാൾ അന്ന് ഞാൻ വന്ന ബസിൽ എന്റെ സീറ്റിന്റെ എതിർ വശത്തിരുന്ന ആളാണല്ലോ. നെറ്റിയിലെ ആ പൊള്ളിയ പാട് ഇപ്പോഴും ഓർക്കുന്നുണ്ട്. രണ്ടു ദിവസം മുന്നെ ഈ നാട്ടിൽ എത്തിയിട്ടു ഇപ്പോഴാണല്ലോ ഇങ്ങോട്ടു വരുന്നത്"
കാപ്പി കൊണ്ടുചെന്നപ്പോൾ യേട്ടത്തിയുമായി സംസാരിക്കുന്നതാണ് കേട്ടത്
"എന്റെ വീട് കൊല്ലത്താണ്. ഇന്നലെ
💬 Comments
View all comments