0%

Chapter Title : മഞ്ഞ് മൂടിയ കനൽ വഴികൾ 3 [Sawyer]

Author : kkstories Read All Parts 341

എന്റെ നിയന്ത്രണം തെറ്റിക്കുവോ ദൈവമെ.

വീണ്ടും ഞാൻ മസാജ് ചെയ്തു ഇടത്തെ മുലയുടെ താഴെ മസാജു ചെയ്തപ്പോൾ എൽസി എന്റെ കൈയ്യിലമർത്തിയും പുറത്തു നിന്ന് ചേട്ടത്തി വിളിച്ചതും ഒരുമിച്ചായിരുന്നു.. എൽസിക്കു പെട്ടന്നു ഒരു ഞെട്ടൽ വന്ന പോലെ എനിക്ക് തോന്നി. വേഗം എൽസി സൈഡിലിരുന്ന തോർത്തെടുത്ത് മാറ് മറച്ച ശേഷം വിളി കേട്ടു.

ഞാൻ വേഗം വാതിൽ തുറന്നപ്പോൾ ചേട്ടത്തി പറഞ്ഞു.

"സിസ്റ്ററിന്റെ ഫോൺ കുറേ നേരായി അടിക്കുന്നു.."

എനിക്കു ചേട്ടത്തിയോടു എന്തന്നില്ലാത്ത ദേഷ്യം വന്നു.

"സാരമില്ല ചേടത്തി ഞാൻ പിന്നെ തിരിച്ചു വിളിച്ചോളാം എന്നു പറഞ്ഞു വാതിൽ ചാരി എൽസിയുടെ അടുത്തു വന്നു. പിന്നെ വേഗം എൽസിയെ കുളിപ്പിച്ചു. എന്തോ ഒരു നഷ്ടം എന്റെ ഉള്ളിൽ നിറഞ്ഞിരുന്നു. കുളിപ്പിച്ചു കഴിഞ്ഞു ഞാൻ എടുത്തു കൊണ്ടുവന്ന ഡ്രസ് എൽസിയെ ധരിപ്പിച്ചു.

ചേട്ടത്തിയും ഞാനും എൽസിയെ ബെഡ്ഡിൽ ഇരുത്തി പുറത്ത് വന്ന സമയത്താണ് കോളിംഗ് ബെൽ മുഴങ്ങിയത്. ചേട്ടത്തിയാണ് പോയി മുൻവാതിൽ തുറന്നത്. ഞാനും കൂടെയുണ്ടായിരുന്നു. പുറത്ത് സിറ്റൗട്ടിൽ മങ്കി ക്യാപ്പും ഷാളും കഴുത്തിൽ ചുറ്റി ഒരു മധ്യവയസ്കൻ നിന്നിരുന്നു. എവിടെയോ കണ്ട മുഖം പോലെ .

"ആരാ എവിടെ നിന്നാ എന്ന ചേട്ടത്തിയുടെ ചോദ്യത്തെ ഒരു മൃദുമന്ദഹാസം കൊണ്ടാണ് അയാൾ സ്വീകരിച്ചത്.

" ഞാൻ പോൾ വീ കെയർ സെക്യൂരിറ്റി സർവ്വീസിൽ നിന്നാണ്"

"ആഹാ പുതിയ വാച്ച്മാൻ ആണോ .കേറി ഇരിക്കു ഞാൻ സാറിനെ വിളിക്കാം എന്ന് പറഞ്ഞു സിറ്റൗട്ടിലെ കസേര കാണിച്ചു കൊടുത്തു.

അയാൾ കസേരയിൽ ഇരുന്നു മങ്കി ക്യാപ് ഊരിയപ്പോൾ നെറ്റിയിലൊരു പൊള്ളലേറ്റ പാടു

💬 Comments

View all comments