Chapter Title : മഞ്ഞ് മൂടിയ കനൽ വഴികൾ [Sawyer]
, അപ്പോൾ എവിടെ നിന്നോ ഒരു ശബ്ദം " കേറി പോരെ ആനീസ് സിസ്റ്ററെ ഇവിടെ പട്ടിയൊന്നുമില്ല "
ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ കണ്ടത് മങ്കി ക്യാപ്പും വെച്ച് ഒരു ജാക്കറ്റും ധരിച്ച ആളെയാണ് . ഇനി ഇതാണോ മാത്യൂസ് ചേട്ടൻ എന്നാലോചിചപ്പോളെ പുള്ളി പറഞ്ഞു സംശയിക്കേണ്ട ഞാനാണ് കുന്നന്താനം ചാക്കാ പറഞ്ഞ മാത്യൂസ് , ബാഗും തൂക്കി മഞ്ഞത്ത് നിക്കാതെ വാ സിസ്റ്ററെ . നിറയെ പൂക്കൾ നിറഞ്ഞ മുറ്റമുള്ള മനോഹരമായ ബംഗ്ലാവ്. നന്നായി പരിപാലിക്കുന്ന പൂന്തോട്ടം തന്നെ. അയാളുടെ പുറകെ വീടിന്റെ മുൻവശത്ത് എത്തിപ്പോൾ പുള്ളി തന്നെ വാതിൽ തുറന്നു കേറി വരാൻ ക്ഷണിച്ചു. അകത്തേക്ക് കേറിയപ്പോൾ പുള്ളി പറഞ്ഞു " ഇവിടെ ഞാനും എൽസിയും പിന്നെ മറിയ ചേടത്തിയും മാത്രമേ ഒള്ളു ഇപ്പോ മക്കൾ രണ്ടു പേരുണ്ട് .ഒരാൾ ബാംഗ്ലൂരും ഇളയ മകൾ കൊച്ചിയിലും ആണ് "
"മറിയ ചേടത്തിയെ ആനീസ് സിസ്റ്റർ എത്തി " ആഹാ സിസ്റ്റർ എത്തിയോ എന്നും ചോദിച് നൈറ്റിയിൽ കയ്യും തുടച്ചു ഒരു അറുപത് വയസിൽ മുകളിൽ പ്രായമായ സ്ത്രീ അകത്തെ മുറിയിൽഇറങ്ങി വന്നു.
ഞാൻ എൽസി കൊച്ചിനു ചായ കൊടുക്കുവാർന്ന് . യാത്രയൊക്കെ സുഖയായിരുന്നോ ?
മറുപടി ഞാൻ ഒരു പുഞ്ചിരിയിൽ ഒതുക്കി നിന്നപ്പോൾ മാത്യൂസ് ചേട്ടൻ പറഞ്ഞു ചേട്ടതി സിസ്റ്റർക്ക് മുറി കാണിച്ചു കൊടുക്കു . ഒന്നു ഫ്രഷായി കാപ്പിയും കുടിച്ചിട്ടു എൽസിയുടെ അടുത്തു പോകാം . തണുപ്പായതു കൊണ്ട് താമസിച്ചേ കുളിക്കു .
എന്നാ വാ സിസ്റ്ററെ മുറി കാണിച്ചു തരാം
💬 Comments
View all comments