Chapter Title : മഞ്ഞിൽ വിരുന്നെത്തിയ സിമോണ [Smitha]
ആ റെസ്റ്റോറന്റിൽ അതിന്റെ വടക്കേ മൂലയിൽ സിമോണയിരിക്കുന്നുണ്ട്.
അവൾ എങ്ങനെയായിരിക്കും? നീണ്ട് മെലിഞ്ഞ്? അതോ തടിച്ചോ? ചെറുപ്പമായിരിക്കുമോ? ഇനി സംഗീത പറഞ്ഞതുപോലെ മധ്യപ്രായം കഴിഞ്ഞ ഒരു സ്ത്രീയായിരിക്കുമോ? മറ്റൊരാളുടെ ഭാര്യയായിരിക്കുമോ? ഈശ്വരാ...അങ്ങനെയായിരിക്കരുതേ...
പ്രായമെന്തായാലെന്ത്? തടിച്ചോ ഉയരം വെച്ചോ ഇരുന്നാലെന്ത്? തന്റെ ജീവിതത്തിനെ പ്രകാശമാനമാക്കിയ ഒരു സ്ത്രീയെയാണ് താനിപ്പോൾ കാണാൻ പോകുന്നത്. അവളെയാണ് താൻ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്. അവൾക്ക് തന്നെ ഇഷ്ടമാണ് എന്നല്ലേ പറഞ്ഞത്. തന്റെ ഫോട്ടോ അവൾ കണ്ടിട്ടുണ്ടല്ലോ...
പെട്ടെന്ന് ആൾക്കൂട്ടത്തിനിടയിൽ, ഒരാളുടെ ദേഹത്ത് അയാൾ അറിയാതെ ഇടിച്ചു. മുഖമുയർത്തി നോക്കുമ്പോൾ അമ്പരന്നുപോയി.
സംഗീത!
പച്ച നിറമുള്ള ചുരിദാർ ടോപ്പ് , അതിനു മേൽ ക്രീം നിറത്തിലുള്ള ഷാൾ. വെള്ളനിറമുള്ള ലെഗിൻസ്. ആ വേഷത്തിൽ അവൾ പതിവിലേറെ സുന്ദരിയായി കാണപ്പെട്ടു.
"ഏഹ്!"
അവൾ അദ്‌ഭുതപ്പെട്ടു.
"ഡെന്നിസെന്താ ഇവിടെ?"
ഇവളോട് പറയണോ? തന്റെ ജീവിതത്തിലെ സകല രഹസ്യങ്ങളുമറിയുന്നവളാണ്. അറിഞ്ഞാൽ പ്രശ്നമൊന്നുമില്ല. പക്ഷെ വേണ്ട. സിമോണയെക്കണ്ടുകഴിയുമ്പോൾ എന്ത് സംഭവിക്കുമെന്ന് ഇതുവരെ തനിക്കറിയില്ലല്ലോ. തന്റെ ആഗ്രഹം പോലെ സംഭവിക്കുകയാണ് എങ്കിൽ മാത്രം അക്കാര്യം സംഗീതയോട് പറഞ്ഞാൽ മതി.
"കുറച്ച് പർച്ചേസിംഗ്..അല്ല സംഗീതയെന്താ ഇവിടെ?"
"ഇവിടെ സിറ്റി ഹോസ്‌പിറ്റലിൽ എന്റെ ഒരു കസിനുണ്ട്... ഡാഡിയൊക്കേ അവിടെയുണ്ട്...പെട്ടെന്നാണ് ഫോൺ വന്നത്. സീരിയസ് ഒന്നുമല്ല...ഓക്കേ ..നമുക്ക് ജോർഗെറ്റിൽ വെച്ച് കാണാം..."
അത് പറഞ്ഞ് അവൾ തിടുക്കത്തിൽ ജനക്കൂട്ടത്തിലേക്ക് അപ്രത്യക്ഷ്യമായി.
ഡെന്നിസ് സമയം കളയാതെ റെസ്റ്റോറേന്റിനകത്തേക്ക് നടന്നു. മനോഹരമായി ഇന്റീരിയർ ഡെക്കറേഷൻ ചെയ്ത ആ റെസ്റ്റോറൻറ്റിനുള്ളിൽ വിദേശിയരും സ്വദേശീയരുമായി ഒരുപാടാളുകളുണ്ടായിരുന്നു.
സ്വയം മറന്നു പ്രണയസല്ലാപങ്ങളിർപ്പെട്ടിരിക്കുന്ന മിഥുനങ്ങളെക്കണ്ടപ്പോൾ ഡെന്നിസിന്റെ ഹൃദയം മിടിച്ചു. സിമോണ!
മിടിക്കുന്ന ഹൃദയത്തോടെ അയാൾ നോർത്തേൺ കോർണറിലേക്ക് നടന്നു. അവിടെ ജനാലയോടു ചേർന്ന് നഗരത്തിന് വെളിയിലെ കുന്നിൻപുറത്തെക്ക് നോക്കി പുറം തിരിഞ്ഞിരിക്കുന്നു ഒരു സ്ത്രീയെക്കണ്ടു. ചുവന്ന ടോപ്പ്. കറുത്ത സ്കർട്ട്! അതെ! ഇതുതന്നെയാണ് ആൾ!
അയാൾ സാവധാനം അവളുടെ പിമ്പിലെത്തി. പിന്നെ സാവധാനം അവളുടെ മുമ്പിലേക്ക് അയാൾ ചുവടുകൾ വെച്ചു.
അവളുടെ മുമ്പിൽ അയാൾ നിന്നു.
ഒരു നിമിഷം അയാൾ ഒന്ന് പതറി.
ഇരുനിറം. അനാകർഷമായ മുഖം. കറുപ്പ് രാശി കലർന്ന ചുണ്ടുകൾ. പ്രകാശം മങ്ങിയ കണ്ണുകൾ.
💬 Comments
View all comments