0%

Chapter Title : മഞ്ഞിൽ വിരുന്നെത്തിയ സിമോണ [Smitha]

Author : സ്മിത Read All Parts 926

നാല്പത്തിന് മേൽ പ്രായം. എങ്കിലും ഒരു സൗഹൃദത്തിന്റെ പുഞ്ചിരി അവളുടെ മുഖത്ത് പ്രകാശം നൽകിയിരുന്നു.

ഒരു നിമിഷത്തിനു ശേഷം ഡെന്നിസ് സ്വയം പറഞ്ഞു.

ഈ സ്ത്രീയാണ് സിമോണ. നിന്നെ കഥകളിലൂടെ വ്യാമോഹിപ്പിച്ചവൾ. വാക്കുകളിലൂടെ നിന്നെ ജീവിതത്തിലേക്കടുപ്പിച്ചവൾ. അക്ഷരങ്ങളിലൂടെ നിനക്ക് ജീവിതത്തിന് വേണ്ട പ്രത്യാശ പകർന്നുതന്നവൾ....

"സിമോണ?"

അയാൾ ചോദിച്ചു.

അവൾ വെറുതെ പുഞ്ചിരിച്ചു.

ഡെന്നിസ് അവൾക്കഭിമുഖമായി ഇരുന്നു. പിന്നെ മേശപ്പുറത്തിരുന്ന അനാകർഷമായ അവളുടെ വിരലുകളിൽ തൊട്ടു.

"വിൽ യൂ മാരി മീ?"

അവൾ പുഞ്ചിരിച്ചു.

"നടക്കുമെന്ന് തോന്നുന്നില്ല!"

പുഞ്ചിരി നിലനിർത്തിക്കൊണ്ട് അവൾ പറഞ്ഞു.

ഡെന്നിസ് അവളുടെ വിരലുകളില് പിടുത്തം വിട്ടു. പരാജിതനെപ്പോലെ അവളെ നോക്കി.

"ബട്ട് ..സിമോണ...സിമോണ പറഞ്ഞത് എന്നെ ..എന്നിട്ട് എന്താണ് ഇപ്പോൾ ഇങ്ങനെ...? എന്താണ് കാരണം?"

"നിങ്ങളെ കണ്ടാൽ ഏത് പെണ്ണിനും ഒന്ന് കെട്ടിയാൽ കൊള്ളാമെന്ന് തോന്നും..പക്ഷേ...”

അവൾ പുഞ്ചിരിയോടെ വീണ്ടും പറഞ്ഞു.

" പക്ഷേ…. എന്റെ ഭർത്താവ് സമ്മതിക്കുമെന്ന് തോന്നുന്നില്ല..."

ഡെന്നിസ് ഇരിപ്പിടത്തിൽ നിന്നുമെഴുന്നേറ്റു. അവളെ ചകിതമായ ഭാവത്തോടെ നോക്കി. അവളുടെ മുഖത്ത് പുഞ്ചിരിയേറി.

"പിന്നെ ഏറ്റവും പ്രധാന പ്രശ്നം അതല്ല..."

അയാളുടെ നിരുന്മേഷവും പാരാവശ്യവും നിറഞ്ഞ മുഖത്തിന്റെ സൗന്ദര്യത്തിലേക്ക് കണ്ണുകളെറിഞ്ഞ് അവൾ തുടർന്നു. ഡെന്നിസ് ആകാംക്ഷയോടെ അവളുടെ അടുത്ത വാക്കുകൾക്ക് കാതോർത്തു.

"സിമോണ സമ്മതിക്കില്ല..."

"ഏഹ്!"

ഡെന്നിസ് ഒന്ന് ഞെട്ടി.

"അപ്പോൾ....നിങ്ങൾ നിങ്ങളല്ലേ സിമോണ?"

"നിങ്ങൾ ഇവിടെ വന്നാൽ, എന്നെ പ്രൊപ്പോസൽ ചെയ്യുകയാണെങ്കിൽ, ആണെങ്കിൽ മാത്രം, മറ്റൊരു കാര്യം ചെയ്യാൻ സിമോണ എന്നോട് പറഞ്ഞിരുന്നു...."

അവളുടെ വാക്കുകളിലെ അർത്ഥത്തിന്റെ നീളവും ആഴവും അളക്കാൻ അയാൾ പാടുപെട്ടു.

"അത്..."

അവൾ തുടർന്നു.

"എങ്കിൽ ഈ റെസ്റ്റോറൻറ്റിന്റെ പിമ്പിൽ, ഒരു ദേവദാരു മരത്തിന്റെ കീഴിൽ ഒരു പൂക്കടയുണ്ട്...അവിടെ നിൽക്കുന്ന സിമോണയുടെയടുത്തേക്ക് നിങ്ങളെ പറഞ്ഞയക്കണമെന്ന് അവൾ എന്നോട് പറഞ്ഞിരുന്നു...."

ഡെന്നിസ് ഒരു നിമിഷം പോലും വൈകാതെ അങ്ങോട്ട് കുതിച്ചു.

ഇടനാഴികൾ, വരാന്ത, കോമ്പൗണ്ട്, ആളുകൾ ഒഴുകുന്ന നിരത്ത്. ദേവദാരുമരം. പൂക്കട.

പൂവിൽക്കുന്ന സുന്ദരനായ കൗമാരക്കാരനോട് കുശലം പറഞ്ഞ്, പുറം തിരിഞ്ഞു നിൽക്കുന്ന ഒരു യുവതി.

പച്ചനിറമുള്ള ചുരിദാർ ടോപ്പ്.

ക്രീം നിറത്തിലുള്ള ഷാൾ.

വെളുത്ത ലെഗ്ഗിൻസ്.

ഡെന്നിസ്

💬 Comments

View all comments