0%

Chapter Title : മഞ്ഞിൽ വിരുന്നെത്തിയ സിമോണ [Smitha]

Author : സ്മിത Read All Parts 911

നെറ്റി ചുളിച്ചു.

മേജർ വിനായകിന് ഒരു മകളുണ്ടെന്നും സുന്ദരിയാണെന്നും റെജിമെൻറ്റിൽ സംസാരമുണ്ട്.

ലണ്ടനിലെ വെബ്ടെക്കിൽ എക്സിക്യൂട്ടീവ് ആണെന്നും.

"നൈസ് റ്റു മീറ്റ് യൂ..."

ഡെന്നിസ് പറഞ്ഞു.

പിന്നെ അയാൾ ചോദ്യരൂപത്തിൽ അവളെ നോക്കി.

"ഞാൻ വന്നത്...സാർ നന്നായി പിയാനോ വായിക്കും എന്ന് ഡാഡി പറഞ്ഞു....ഞാനിപ്പോൾ വെക്കേഷനിലാണ്...ഒരു പ്രോജക്റ്റ് ഉണ്ട്....അതിന്റെ ബാക്ഗ്രൗണ്ട് സ്‌കോർ... അതൊന്നു ചെയ്ത് തരാമോ? ഈഫ് യൂ ആർ ഫ്രീ..."

ഡെന്നിസ് ചിരിച്ചു.

"കമ്പോസിംഗോ?'

അയാൾ ചോദിച്ചു.

"അയ്യോ മാഡം ..ജസ്റ്റ് കുറച്ച് ട്യൂൺസൊക്കെ അത്യാവശ്യം തെറ്റില്ലാതെ വായിക്കുമെന്നതല്ലാതെ...."

"അത്യാവശ്യം തെറ്റില്ലാതെയൊന്നുമല്ല..."

അവളും ചിരിച്ചു.

" സാറിനെക്കുറിച്ച് നന്നായി റിസേർച്ച് ചെയ്താണ് ഞാൻ വന്നിരിക്കുന്നത്....ആൾ സ്പീക്ക് വെരി ഹൈലി എബൗട്ട് യൂ....സോ..."

അവൾ പറഞ്ഞു.

മഞ്ഞുരുകുന്നു പർവ്വതമുടികൾക്കപ്പുറത്ത് നിന്ന് സൂര്യവെളിച്ചത്തിന്റെ വർണ്ണരാജി ആകാശത്ത് പടരുമ്പോൾ അവളുടെ വാക്കുകളിൽ പുതയുന്ന സംഗീതത്തിലേക്ക് അയാൾ കാതുകൾ നൽകി.

"ഓക്കേ...മാഡം .. എപ്പ ഴാണ് എ ആർ റഹ്‌മാന്റെ ആൾക്കാർ എന്നെ തല്ലിക്കൊല്ലാൻ വരുന്നതെന്ന് അറിയില്ല... അദ്ദേഹത്തിന്റെ മാർക്കറ്റ് പൊളിക്കാൻ വന്നിരിക്കുന്ന ആളാണല്ലോ ഞാൻ മാഡത്തിന്റെ നോട്ടത്തിൽ...എന്നാലും നോക്കാം....പ്രോജക്റ്റ് വീഡിയോയാണോ?"

"അതെ..."

അവളും ചിരിച്ചു.

"പിന്നെ മാഡം എന്ന് വേണ്ട...സംഗീത...അത് മതി..."

ദൂരെ കോണിഫെറസ് മരങ്ങൾക്കപ്പുറം പത്മാനദിയിൽ  നീലസായാഹ്നവും മഞ്ഞിൽ പൊതിഞ്ഞ പർവ്വതങ്ങളും പ്രണയം പോലെ നിഴൽ വീഴ്ത്തുന്നത് ഒരു നിമിഷം ഡെന്നിസ് നോക്കി നിന്നു.

ഇവൾ മറ്റാരെയെങ്കിലും ഓർമ്മപ്പെടുത്തുന്നോ? ഋഷികയെ? അതോ....!

അപ്പോൾ അയാൾ സിമോണയെ ഓർത്തു.

സിമോണ!

അവൾ സംഗീതയെപ്പോലെ സുന്ദരിയായിരിക്കുമോ?

"ഫോട്ടോ എന്തിനാണ്?"

മെസഞ്ചറിൽ കഴിഞ്ഞയാഴ്ചയാണ് അവൾ ചോദിച്ചത്.

"ഫോട്ടോ സാധാരണ എന്തിനാണ്?"

താൻ തിരിച്ചു ചോദിച്ചു.

അവൾ മെസേജ് ടൈപ്പ് ചെയ്യുന്നതിന്റെ അടയാളങ്ങൾ നേർത്ത നക്ഷത്ര ബിന്ദുക്കളെപ്പോലെ ചാറ്റ് ബോക്സിൽ കാണാൻ തുടങ്ങിയെങ്കിലും അക്ഷമനായത് കൊണ്ട് താൻ വീണ്ടും മെസേജയച്ചു.

"സിമോണയെക്കാണാൻ..."

"എന്തിനാണ് എന്നെ കാണുന്നത്?"

എന്താണ് ടൈപ്പ് ചെയ്യേണ്ടതെന്ന് താൻ അന്ന് ശങ്കിച്ചു.

മാസങ്ങളായി മിക്കവാറും എല്ലാ ദിവസങ്ങളിലും നിർത്താതെ എഴുത്തിനെപ്പറ്റിയും കഥകളെപ്പറ്റിയും പുസ്തകങ്ങളെപ്പറ്റിയും രാഷ്ട്രീയം പോലും വാചാലമായി അവളോട് ചാറ്റുചെയ്തുകൊണ്ടിരുന്ന താൻ അപ്പോൾ ആദ്യമായി വാക്കുകൾക്ക് വേണ്ടി പരതി.

"ഫോട്ടോ കണ്ടാൽ മാണിക്യം

💬 Comments

View all comments