Chapter Title : മഞ്ഞിൽ വിരുന്നെത്തിയ സിമോണ [Smitha]
എന്നെ ആ നിമിഷം ബ്ലോക്ക് ചെയ്യും,"
അവളുടെ റിപ്ലൈ വന്നു.
"ബ്ലോക്ക് ചെയ്യുമെന്നോ! വൈ?"
"ഒരു കാർട്ടൂൺ കാരക്റ്റർ ഉണ്ട്...ഡാകിനി എന്നാണു പേര്! "
"കേട്ടിട്ടുണ്ട് ....വായിച്ചിട്ടുണ്ട് ...അതിപ്പോൾ പറയാൻ കാര്യം?"
" ഇത്രനാൾ ചാറ്റ് ചെയ്തുകൊണ്ടിരുന്നയാൾ ഡാകിനിയെപ്പോലെ വയസ്സി , ഡാകിനിയെപ്പോലെ വിരൂപ, ഡാകിനിയെപ്പോലെ ഒരു ഹൊറർ സ്‌ട്രൈക്കിങ് ഫിഗറാണ് എന്നറിയും ഫോട്ടോ കണ്ടാൽ. അപ്പോൾ ബ്ലോക്ക് ചെയ്യില്ലേ?"
"ഒരിക്കലുമില്ല,'
താൻ റിപ്ലൈ ചെയ്തു.
"എനിക്ക് ജീവിതത്തിൽ പ്രതീക്ഷകൾ തന്നത് സിമോണയാണ്. ആത്മഹത്യ ചെയ്യേണ്ട എന്ന് ഞാൻ തീരുമാനിച്ചത് നമ്മൾ ഫേസ്ബുക്കിൽ ഫ്രണ്ട്സായിക്കഴിഞ്ഞതിന് ശേഷമാണ്. അത്രയ്ക്കും ആത്മവിശ്വാസം, അത്രയ്ക്കും ജീവിതത്തോടുള്ള ആസക്തി വീണ്ടുമെന്നിൽ നിറച്ചത് നീയാണ്...അതുകൊണ്ട് നിന്റെ സ്കിൻ ബ്യൂട്ടിയല്ല എനിക്ക് വേണ്ടത്...."
"എനിക്ക് വേണ്ടതെന്നോ?"
തനിക്ക് ഒരു ഷോക്ക് നൽകിക്കൊണ്ട് അവളുടെ മെസേജ് വന്നു.
"എന്താ മാണിക്യം ഉദ്ദേശിക്കുന്നെ?"
എങ്ങനെ റിപ്ലൈ ചെയ്യണമെന്ന് തനിക്ക് നിശ്ചയമുണ്ടായില്ല.
"മാണിക്യം..'
ചാറ്റ് ബോക്സിൽ അവളുടെ വാക്കുകൾ വീണ്ടും പ്രത്യക്ഷമായി.
"അത് അറിയാതെ..."
താൻ പരുങ്ങി.
"എന്താ ഇനി എന്നോടെങ്ങാനും പ്രേമം?"
തുടർന്ന് രണ്ടു സ്മൈലികൾ.
തനറെ വിരലുകൾ കീബോഡിലെ ബട്ടണുകളെ തൊടാൻ മടിച്ചു.
"പറയൂ..."
"എന്ത്?"
"ഞാൻ ചോദിച്ചതിനുത്തരം..."
"അത്...."
"ഹ്മ്മ് ..പോരട്ടെ ..പോരട്ടെ..."
"അതെ..പ്രേമം ആണ്..."
ധൈര്യം സംഭരിച്ച് അങ്ങനെ ടൈപ്പ് ചെയ്തു.
രണ്ടു നിമിഷനേരത്തേക്ക് അപ്പുറത്ത് നിന്ന് ഒരു തരത്തിലുമുള്ള പ്രതികരണവുമുണ്ടായില്ല.
"സിമോണ..."
ചാറ്റ് ബോക്സിൽ വീണ്ടും നക്ഷത്രബിന്ദുക്കൾ തെളിഞ്ഞു.
"മാണിക്യം...നിങ്ങളുടെ എഴുത്ത് വെറും സെക്സ് സ്റ്റോറികളായി ഞാൻ കണ്ടിട്ടില്ല...അതിൽ ജീവിതമുണ്ട്...ജീവിതത്തെ സാക്ഷ്യപ്പെടുത്തുന്ന വികാരങ്ങളുണ്ട്...അങ്ങനെ എഴുത്തിൽ ഭാവങ്ങൾ കൊണ്ടുവരുന്നയാൾ തീർച്ചയായും നല്ല പക്വതയുള്ള, വിചാരശീലമുള്ളയാൾ ആയിരിക്കണം...പക്ഷെ..."
"പക്ഷെ...?"
"നിങ്ങൾ എന്നെയറിയുന്നത് എന്റെ കഥകളിലൂടെ മാത്രമല്ലേ? അതും അറയ്ക്കുന്ന ലൈംഗിക വർണ്ണനകളും അസഭ്യവാക്കുകളും ഒക്കെ.... സ്വസ്ഥതയെ കീറിമുറിക്കുന്ന കഴുത്തറപ്പൻ മുതലാളിത്ത രാക്ഷസന്റെ ഏറാൻ മൂളിയായി, അവൻ എറിഞ്ഞുതരുന്ന ശമ്പളത്തിന് പണിയെടുക്കുന്ന, അതിൽ മനസ്സും ആത്മാവും കത്തിത്തീരുമ്പോൾ ഒരാശ്വാസത്തിന് വേണ്ടി, ഒന്ന് ചിരിക്കാൻ വേണ്ടി, മാത്രം സൈറ്റിൽ കഥകളെഴുതുന്ന സിമോണയെ നിങ്ങൾ പ്രണയിക്കുന്നുണ്ടെന്നോ...ഡോണ്ട് ബി സോ സ്‌റ്റുപ്പിഡ്...!"
"ഈഫ് ദാറ്റ് ഈസ് സ്റ്റുപ്പിഡിറ്റി...ഐ വുഡ് സേ...ഐം എ പ്രൗഡ്
💬 Comments
View all comments