Chapter Title : മഞ്ഞിൽ വിരുന്നെത്തിയ സിമോണ [Smitha]
സ്റ്റുപ്പിഡ്..ഹഹഹ..."
"പക്ഷെ ലൈഫിൽ ഒരു തവണ പോലും കാണാത്ത, ഓൺലൈനിൽ പരിചയപ്പെട്ട ഒരാളോട് പ്രണയം തോന്നുന്നു എന്നൊക്കെ നിങ്ങൾ പറയുമ്പോൾ ..ഇറ്റ് ഈസ് സോ അൺസ്ക്രൂട്ടബിൾ ഫോർ മീ റ്റു ബിലീവ്..."
"ബിക്കോസ് യൂ ഗേവ് മീ എ ലൈഫ് വിച്ച് ഈസ് അൺസ്ക്രൂട്ടബിൾ ഫോർ മീ റ്റു ബിലീവ്..."
അവസാനം ചാറ്റിൽ നിർത്തിയത് അങ്ങനെയാണ്. ഇന്നലെ.
ഇപ്പോൾ സംഗീതയെക്കാണുമ്പോൾ താൻ സിമോണയെ ഓർക്കുന്നത് എന്തുകൊണ്ടാണ്?
സംഗീതയെ അയാൾ അകത്തേക്ക് വിളിച്ചു. അയാളുടെ ക്വർട്ടേഴ്‌സിന്റെ അകവും പുറവും പരിസരങ്ങളും വീക്ഷിച്ച് അവൾ തൃപ്തിയറിയിച്ചു.
"ഒരു ബാച്ചിലേഴ്‌സ് കബി ഹോൾ പോലെ തോന്നുന്നില്ല...എല്ലാം നീറ്റ് ..ക്ളീൻ...ആൻഡ് വെൽ മെയിൻറ്റയിൻഡ്..."
"ഞാനൊരു പട്ടാളക്കാരനല്ലേ...ഇതൊക്കെ റുട്ടീൻ ശീലങ്ങളാണ്..."
പിയാനോ വെച്ചിരിക്കുന്നയിടത്ത് ചുമരിൽ ഒരു വലിയ ചില്ലിട്ട ചിത്രം. പുഞ്ചിരിക്കുന്ന അതീവഭംഗിയുള്ള ഒരു യുവതി.
"സാർ ഇത്...?"
"ഋഷിക ..ഋഷിക സിസോദിയ...മരിച്ചു പോയി..."
അവൾ അയാളെ സഹതാപത്തോടെ നോക്കി. അയാൾ പക്ഷെ അതിൽ ശ്രദ്ധകൊടുക്കാതെ അവളോട് ഇരിക്കാൻ ആംഗ്യം കാണിച്ചിട്ട് പിയാനോയുടെ മുമ്പിൽ ഇരുന്നു .
"എവിടെ വീഡിയോ?"
ലാപ്പ് ടോപ്പ് ഓൺ ചെയ്തു കഴിഞ്ഞ് അയാൾ ചോദിച്ചു.
"അവൾ കയ്യിലിരുന്ന മൊബൈൽ പ്രസ്സ് ചെയ്തു. ഗ്യാലറിയിൽ നിന്ന് അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ അയാളെ കാണിച്ചു. അയാൾ യു എസ് ബി കണക്റ്ററിലൂടെ അത് ലാപ്പ് ടോപ്പിലേക്ക് കോപ്പി ചെയ്‌തു.
അവളുടെ സ്ഥാപനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തെക്കുറിച്ചുള്ള ഒരു വീഡിയോ ആണത്. നല്ല ഭംഗിയായി എഡിറ്റ് ചെയ്തിരിക്കുന്നു. പ്രൊഫഷണൽസ് ചെയ്യുന്നത് പോലെയുള്ള മിഴിവുള്ള, പ്രകാശവും നിഴലും ഇടകലർന്നുള്ള വിഷ്വൽസ്.
"നൈസ്..."
അയാൾ പറഞ്ഞു.
"ഫന്റാസ്റ്റിക് ക്യാമറ വർക്ക്!"
"താങ്ക്യൂ സാർ..."
"സാർ വേണ്ട...ഡെന്നിസ്...യൂ ക്യാൻ കാൾ മീ ഡെന്നിസ്..."
"ഇത് നോക്കൂ...ഫസ്റ്റ് റ്റു മിനിറ്റ്സിലെ വിഷ്വൽസിന് ആംഗ്‌സൈറ്റി കൂട്ടുന്ന റിഥത്തിൽ ...അതായത് അസെൻഡിങ് ആയ പിച്ചിൽ ഒരു ഫ്ലൂട്ട് വിത് ഓർഗൻ...ദാ ..ഇതുപോലെ..."
ഡെന്നിസ് പിയാനോയിൽ സൃഷ്ടിച്ച ചില ഈണങ്ങൾ സംഗീതയെ വല്ലാതെ ആകർഷിച്ചു. അയാൾ കമ്പോസ് ചെയ്തതത്രയും അവൾ റിക്കോഡ് ചെയ്തു.
"ഇത്രയും ഐറ്റങ്ങൾ വെച്ചിട്ടാണ് വലുതായിട്ടൊന്നും അറിയില്ല എന്ന് പറഞ്ഞത്
💬 Comments
View all comments