0%

Chapter Title : മഞ്ഞിൽ വിരുന്നെത്തിയ സിമോണ [Smitha]

Author : സ്മിത Read All Parts 916

അല്ലെ?"

അവൾ ചിരിച്ചു.

"ലണ്ടൻ മൊസാർട്ട് പോലെയുള്ള ഓപ്പറ ഹൗസുകൾ കെട്ടുകഴിഞ്ഞാൽ എത്ര ലക്ഷമാണ് വേണ്ടതെന്ന് ചോദിക്കും,"

"റിയലി?"

ഡെന്നിസ് തമാശ മട്ടിൽ തിരിച്ചുചോദിച്ചു.

"എങ്കിൽ ആ ലക്ഷം എന്റെ അകൗണ്ടിലേക്ക് ഡിപ്പോസിറ്റ് ചെയ്തേക്കൂ..."

അയാൾ സംഗീതം ചിട്ടപ്പെടുത്തുമ്പോഴൊക്കെ അവളുടെ കണ്ണുകൾ ഭിത്തിയിലെ ഋഷികയുടെ ചിത്രത്തിലായിരുന്നു.

"ഒരു ദിവസം സാർ,ഋഷികയുടെ കഥ എഴുതുമോ...അല്ല...പറയുമോ?"

അവൾ ഫോട്ടോയിൽ നിന്ന് കണ്ണുകൾ മാറ്റാതെ ചോദിച്ചു.

ഈണങ്ങളൊക്കെ അവളുടെ മൊബൈലിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നെകിലും സംഗീതയുടെ ചോദ്യം ഡെന്നിസിനെ അമ്പരപ്പിച്ചു.

ഋഷികയുടെ കഥ എഴുതുമോ എന്നോ?

എന്താണ് ഇവൾ ഉദ്ദേശിക്കുന്നത്?

"ജസ്റ്റ് ഒരു ക്യൂരിയോസിറ്റി...അതുകൊണ്ടാണ്..എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ വേണ്ട കേട്ടോ..."

"എന്ത് പ്രോബ്ലം...? സംഗീത വിനായക് ....ഡോട്ടർ ഓഫ് മേജർ വിനായക് ...മൈ കമാൻഡിങ് ഓഫീസർ...ഞാൻ പറയാം ഋഷികയുടെ കഥ..."

പക്ഷെ അപ്പോഴേക്കും മേജർ വിനായകിന്റെ കോൾ വരികയും സംഗീതയ്ക്ക് പോകേണ്ടിവരികയും ചെയ്തു.

സംഗീത പോകുമ്പോൾ ഏകദേശം മൂന്ന് മണി കഴിഞ്ഞിരുന്നു.

പിറ്റേ ദിവസം വൈകുന്നേരം മഞ്ഞും മേഘവും കലർന്നു നിൽക്കുന്ന വിദൂരതയിൽ കൊടുമുടിയുടെ നരച്ച ശിരസ്സുകളിലേക്ക് നോക്കി ഒരു പോപ്ലാർ മരത്തിന്റെ ചുവട്ടിൽ നിൽക്കുകയായിരുന്നു, ഡെന്നിസ്.

"ഹായ് ഡെന്നിസ്!"

ഗിറ്റാറിന്റെ ഇമ്പമുള്ള ആ സ്വരം ആരുടേതാണ് എന്ന് മനസ്സിലാക്കാൻ തിരിഞ്ഞു നോക്കേണ്ടിവന്നില്ല.

സംഗീത.

അയാൾ തിരിഞ്ഞു നിന്ന് കൈ വീശിക്കാണിച്ചു.

സ്വർഗ്ഗത്തിൽ നിന്ന് അടർന്നു വീണ സൗന്ദര്യത്തിന്റെ ഒരു ചീന്തുപോലെ അവൾ തന്നെ സമീപിക്കുന്നത് അയാൾ നോക്കി നിന്നു.

കറുത്ത ജീൻസും ചുവന്ന ഷർട്ടും അതിനു മേൽ ജാക്കറ്റുമിട്ടിരിക്കുന്നു. നടക്കുമ്പോൾ പതിയെ ഉലയുന്നുണ്ട് അവളുടെ അനുപമഭംഗിയുള്ള നിറഞ്ഞ മാറിടം. ഒരു നിമിഷം അങ്ങോട്ട് നോക്കാതിരിക്കാൻ അയാൾക്കായില്ല. അടുത്ത നിമിഷം പക്ഷെ കുറ്റബോധത്തോടെ അയാൾ കണ്ണുകൾ മാറ്റി.

"സി ഇ ഓയുടെ മെയിൽ വന്നു,"

തിടുക്കത്തിൽ അയാളുടെയടുത്തേക്ക് നടന്നു വരുന്നതിനിടയിൽ അവൾ പറഞ്ഞു.

"ദേ ആർ സോ ഇമ്പ്രെസ്സ്ഡ് വിത്ത് യുവർ കമ്പോസിഷൻ...കൺഗ്രാചുലേഷൻ അറിയിക്കണം എന്ന് എന്നോട് പറഞ്ഞിരിക്കുന്നു,"

അത് പറഞ്ഞ് അവൾ അവൾ അയാളുടെ കൈ പിടിച്ചമർത്തി.

അവളുടെ വിരലുകളുടെ മൃദുത്വവും തുടിപ്പും തന്നിലേക്ക് ഇരച്ചുകയറുന്നത് പോലെ അയാൾക്ക് തോന്നി.

"ഇവിടെ എപ്പോഴും

💬 Comments

View all comments