Chapter Title : മഞ്ഞിൽ വിരുന്നെത്തിയ സിമോണ [Smitha]
ഒക്കെ ഡെന്നിസ് വരാറുണ്ടോ?"
അവൾ ചോദിച്ചു.
ലോകത്തിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന പ്രതീതിയാണ് അപ്പോളെന്നു അവൾക്ക് തോന്നി. സായന്തന വെളിച്ചം പ്രതിഫലിപ്പിക്കുന്ന ഹിമശിഖരങ്ങൾ പരിസരങ്ങളളെ അഭൗമമാക്കുന്നു. അൽപ്പം കഴിയുമ്പോൾ മഞ്ഞിന്റെ വെള്ള നിറത്തിനു മേലെ അസ്തമയത്തിന്റെ ചുവപ്പ് ചക്രവാളങ്ങൾ കീഴടക്കും.
എവിടെ നിന്നാണ് ഒരു വയലിൻ സംഗീതം കേൾക്കുന്നത്?
അവൾ ചുറ്റുപാടും നോക്കി.
“അത് വേദ് അങ്കിളാണ്...”
അവളുടെ നോട്ടം ശ്രദ്ധിച്ച് അയാൾ പറഞ്ഞു.
“ലാൻസ് നായിക്ക് വേദ് പ്രകാശ് സിസോദിയ...”
"സിസോദിയ?"
സംഗീത മാറിയ ഭാവത്തോടെ ചോദിച്ചു.
"യൂ മീൻ ഋഷികയുടെ അച്ഛൻ?"
അയാൾ അതെ എന്ന അർത്ഥത്തിൽ തലകുലുക്കി.
"അങ്കിളിനു രണ്ടേ ഇഷ്ടങ്ങളെ ഉണ്ടായിരുന്നുള്ളൂ, ഋഷികയുടെ 'അമ്മ മരിച്ചതിൽ പിന്നെ..."
അവളുടെ കണ്ണുകളിലേക്ക് നോക്കി ഡെന്നിസ് പറഞ്ഞു.
"ഋഷിക. പിന്നെ വയലിൻ മ്യൂസിക്ക്....ഇപ്പോൾ ...വയലിൻ മാത്രം..."
കുന്നിൻ ചെരിവിൽ റെജിമെൻറ് മെസ് ഹാളിന്റെ നീണ്ട കെട്ടിടത്തിന്റെ അതിർത്തിക്കപ്പുറത്തെ വിശാലമായ പുൽമലയുടെ പരിസരത്ത് ഒരു തടാകമുണ്ട്. നവംബറിൽ ആകാശവും ഭൂമിയും മഞ്ഞിന്റെ തണുപ്പിൽ പുതഞ്ഞടിയാൻ തുടങ്ങുന്നതിനു മുമ്പ് അവിടം സഞ്ചാരികൾക്കായി തുറന്നുകൊടുക്കാറുണ്ട്. അവിടെയാണ് കുമയൂൺ കുന്നുകളിലെവിടെയോ താമസിക്കുന്ന വേദ് പ്രകാശ് സിസോദിയ ഒറ്റയ്ക്ക് കഴിയുന്ന കോട്ടേജുള്ളത്. ആ കോട്ടേജിന്റെ പേര് ഋഷികാ നികേത് എന്നാണ്. ഋഷികയുടെ വീട്.
ഋഷികയെ നഷ്ട്ടപ്പെട്ട അച്ഛനാണ് വേദ് പ്രകാശ്.
ഋഷികയെ നഷ്ട്ടപ്പെട്ട കാമുകനാണ് താൻ.
"പരസ്പ്പരം കാണുമ്പോൾ നിങ്ങൾ എന്തൊക്കെ സംസാരിക്കും?"
സംഗീത ചോദിച്ചു.
"ഒന്നും സംസാരിക്കില്ല സംഗീത..."
ഡെന്നിസ് പറഞ്ഞു.
"വേദ് അങ്കിൾ എന്റെ മുഖത്തേക്ക് നോക്കിയിരിക്കും. ഞാൻ അങ്കിളിന്റെ മുഖത്തേക്കും ...അങ്ങനെ നോക്കിയിരിക്കുമെന്നതല്ലാതെ ...മറ്റൊന്നും സംസാരിക്കില്ല ഞങ്ങൾ...നോക്കിയിരിക്കുമ്പോൾ രണ്ട്പേരുടെയും കണ്ണുകൾ നിറയും...അപ്പോൾ ഞാൻ ഇറങ്ങിപ്പോരും..."
ആകാശം നരച്ചു വിളറിക്കിടക്കുന്നു. മഞ്ഞിൻ പടലങ്ങളുടെ സുതാര്യമായ ചിറകുകൾ ദൂരെയുള്ള കോണിഫെറസ് മരങ്ങൾക്കിടയിൽ പറന്നുവീഴുന്നു. ചിലയിടങ്ങളിൽ മാത്രം ആപ്പിൾ തോട്ടങ്ങളും ക്രിസാന്തമം ചെടികളുമൊഴിച്ചാൽ മഞ്ഞിന്റെ വെള്ള നിറത്തിൽ നഗ്നയാണ്, ഭൂമി.
"ഈ വർഷം തണുപ്പ് അധികമാണ്..."
ആപ്പിൾ മരങ്ങളുടെ മേൽ മഞ്ഞു പെയ്യുന്നത് നോക്കി ഡെന്നിസ് പറഞ്ഞു.
"ഞാൻ കാരണമാണ് ഡെന്നിസ് ഇങ്ങനെ ഈ മഞ്ഞത്ത് നടക്കുന്നത്..."
കുറ്റബോധത്തോടെ സംഗീത പറഞ്ഞു.
"അല്ലായിരുന്നെകിൽ
💬 Comments
View all comments