0%

Chapter Title : മഞ്ഞിൽ വിരുന്നെത്തിയ സിമോണ [Smitha]

Author : സ്മിത Read All Parts 918

ലിവിങ് റൂമിൽ ...തീ കാഞ്ഞ് ....നല്ല റം ഒക്കെ കഴിച്ച്..നല്ല ഒരു ടിപ്പിക്കൽ പട്ടാളക്കാരനെപ്പോലെ..."

"ആ അർത്ഥത്തിൽ ഞാനൊരു നല്ല പട്ടാളക്കാരനല്ല സംഗീത..."

"ഏത് അർത്ഥത്തിൽ...?"

"റമ്മിന്റെ കാര്യത്തിൽ..."

സംഗീത അവിശ്വസനീയതോടെ അയാളെ നോക്കി.

"എന്ത്? കള്ളുകുടിക്കാത്ത പട്ടാളക്കാരനോ?"

ഡെന്നിസ് തലകുലുക്കി.

"മാക്സിമം ഷാമ്പയിൻ വരെയേ എത്തിയുള്ളൂ...അതും മടിയാണ്. കള്ളുകുടിക്കാത്ത നല്ല മനുഷ്യൻ എന്ന് സർട്ടിഫിക്കറ്റ് കിട്ടാൻ അല്ല കേട്ടോ...പപ്പാ കുടിച്ച് കുടിച്ചാണ് മരിച്ചത്...അമ്മയെ എന്നും തല്ലും ...കണ്ണിൽ മുളകുപൊടി വാരിത്തേക്കും...ചിരവകൊണ്ട് മുഖത്ത് വരയും..അവസാനം കുടിച്ച് ബോധമിലാതെ വഴിയിൽ കിടന്ന് മരിച്ചു....അതുകൊണ്ട് മദ്യത്തിന്റെ മണമടിക്കുമ്പോൾ ...ഐ കോണ്ട് ഹെല്പ് തിങ്കിങ് മൈ പൂവർ മദർ..."

നവംബർ മാസത്തെ ആ സായാഹ്നം ചുറ്റും വെളുപ്പ് നിറത്തിൽ ഉത്സവമാടുമ്പോൾ ഡെന്നിസ് സംഗീതയെ നോക്കി നനവോടെ പുഞ്ചിരിച്ചു. ശരത്കാലം മുഴുവൻ ജാലകങ്ങളും കതകുകളും തുറന്നിട്ട് അവർക്ക് ചുറ്റും കുളിരുള്ള സംഗീതം നിറച്ചു.

"സംഗീത കുടിച്ചിട്ടുണ്ടോ?"

ഡെന്നിസ് ചിരിച്ചുകൊണ്ട് ചോദിച്ചു.

അവളുടെ മുഖത്ത് നാണം തിരയടിച്ചു.

ദൈവമേ!

അയാളുടെ ഉള്ളുലഞ്ഞു.

ഈ സുന്ദരിയുടെ മനസ്സും ശരീരവും സ്വന്തമാക്കുന്നവൻ എന്ത് ഭാഗ്യമുള്ളവനായിരിക്കണം! കേട്ട ഏറ്റവും മധുരമുള്ള സംഗീതവും കണ്ണിനെ ഏറ്റവും തീവ്രമായ കുളിർമ്മ നൽകിയ ചിത്രവും ഈ പെണ്ണിന്റെ മുമ്പിൽ നിസ്സാരമാവുന്നു!

"യാ..ഉണ്ട്...എന്ന്  വെച്ച് അങ്ങനെ ഹാബിച്വൽ ഡ്രിങ്കർ ഒന്നുമല്ല...ക്ലബ്ബിൽ, പാർട്ടിയിൽ...ഗെറ്റ് ടുഗെദറിൽ....”

ആകാശത്ത് അങ്ങിങ്ങായി വീണുകിടക്കുന്ന, വസന്തത്തെ സ്വപ്നം കണ്ടുകിടക്കുന്ന  മേഘക്കീറുകളെ നോക്കി അവൾ പുഞ്ചിരിച്ചു.

"എങ്ങനെയാണ് ഋഷിക മരിച്ചത് ഡെന്നിസ്?"

ഇളംചൂടേൽക്കാൻ കൊതിക്കുന്ന ചൈത്രമാസത്തിലെ പർവ്വത ശിഖരങ്ങളിലേക്ക് കണ്ണുകളോടിച്ച ഡെന്നിസ് ഒരു നിമിഷം പതറി.

"ആ മരം കണ്ടോ?"

ക്രിസാന്തിമങ്ങൾ വളർന്നു നിറഞ്ഞ പടർപ്പുകൾക്കരികിൽ പന്തലിച്ചു നിന്ന ഒരു പോപ്ലാർ മരത്തിനു നേരെ അയാൾ വിരൽ ചൂണ്ടി.

"വേദ് പ്രകാശ് അങ്കിളിനെ കാണാതെ പാത്തും പതുങ്ങിയും ഒളിച്ചും ഞങ്ങൾ അവിടെ എന്നും തന്നെ കൂടുമായിരുന്നു......ഒരു ദിവസം അവളുടെ കോളേജിലെ രസകരമായ ഒരു വിശേഷം പറഞ്ഞു ചിരിക്കുന്നതിനിടയിൽ  പിമ്പോട്ടു നോക്കുമ്പോൾ അങ്കിൾ നിൽക്കുന്നു...ഋഷിക ഭയന്നുപോയി. എന്നെ വഴക്ക് പറയുമെന്ന് ഓർത്താണ്...അവൾ പെട്ടെന്ന് കോട്ടേജിലേക്ക് ഓടിപ്പോയി...”

ഡെന്നിസ് ഒന്ന് നിർത്തി അകലെ ഒഴുകിപ്പരക്കുന്ന മഞ്ഞിൻ പടങ്ങളെ

💬 Comments

View all comments