Chapter Title : മഞ്ഞ്മൂടിയ കനൽ വഴികൾ 4 [Sawyer]
തിരിയുന്ന വഴിയിൽ കാറ് സൈഡിലേക്ക് ചേർത്ത് നിർത്തി അയാൾ അവളുടെ നെറുകയിൽ ഉമ്മ വെച്ച്.
“ഞാൻ ഓഫീസിലേക്ക് ഉച്ചക്കു ശേഷം എത്തുകയുള്ളു. കൊച്ചിയിൽ നിന്നും സേട്ടു വരുമ്പോൾ ഓഫീസ് റൂമിലേക്ക് ഇരുത്തിയേരെ. “
അയാൾ റേച്ചലിനോട് പറഞ്ഞിട്ടു നോക്കുമ്പോൾ കമ്പനിയിലേക്കുള്ള വഴിയിലേക്ക് അലോഷിയും കൂട്ടരും നടന്നു പോകുന്നതു കണ്ടു.
“ഇച്ചായാ അലോഷിയും കൂട്ടരും രണ്ടു കല്പിച്ചാ സമരത്തിനു ഇറങ്ങിയേക്കണെ.”
അതുകേട്ടപ്പോൾ പത്രോസിന്റെ കണ്ണുകൾ ക്രൂരമായ ഒരു ആനന്ദത്തോടെ തിളങ്ങി.
“ഇവനെ വെറുതെ ഒഴിവാക്കാൻ പത്രോസിനു മനസ്സില്ല . ഒരു അമ്പതു ലക്ഷം ലാഭത്തിലേ ഇവനെ ഈ എസ്റ്റേറ്റിൽ നിന്നു ഒഴിവാക്കു……….”
പത്രോസ് മനസ്സിൽ പറഞ്ഞു. അയാളുടെ പുഞ്ചിരിയുടെ അർത്ഥം മനസ്സിലാകാതെ റേച്ചൽ കാറിൽ നിന്നു ഇറങ്ങി കമ്പനിയിലേക്കു നടന്നു.
(തുടരും….)
💬 Comments
View all comments