0%

Chapter Title : മഞ്ഞ്മൂടിയ താഴ് വരകൾ 1 [സ്പൾബർ]

Author : Spulber Read All Parts 87.2K

ഇവിടെ നിന്ന് വലിക്കുന്നത് ശരിയല്ലെന്ന് ടോണിക്ക് തോന്നി. സിഗററ്റ് ബാഗിൽ തന്നെ വെച്ച് തണുത്ത വെള്ളത്തിൽ നന്നായി കുളിച്ചു. പിന്നെ ബാഗിൽ നിന്നും ഒരു വെള്ളമുണ്ടും, ചുവപ്പ് ഷർട്ടും ധരിച്ച് ബാഗുമെടുത്ത് പുറത്തിറങ്ങി. സേവ്യറച്ചന്റെ സൗമ്യമായ സ്വരം കേൾക്കാം. “ അത്യുന്നതങ്ങളിൽദൈവത്തിന് സ്തുതി.. ഭൂമിയിൽ സൻ മനസുള്ളവർക്ക് സമാധാനം.. ‘ ബൈബിളിലെ മഹത്തായ വചനം കേട്ടുകൊണ്ട് ടോണി പള്ളിയുടെ പിറകിലേക്ക് നടന്നു. അവിടെയെത്തിയ ടോണി അൽഭുതപ്പെട്ടു പോയി.

രണ്ട് വശത്തും അഗാധമായ ഗർത്തം. അതിന്റെ വക്കിലാണ് പള്ളി പടുത്തുയർത്തിയിരിക്കുന്നത്. ഗർത്തത്തിന്റെ അരികിൽ ഒരു പടവുണ്ട്. പള്ളിയുടെ ചുവരിനും, ആ പടവിനുമിടയിൽ ഒരാൾക്ക് നടന്ന് പോവാനുള്ള വീതിയിൽ ഒരു വഴി. ഒരു സിഗററ്റ് കത്തിച്ച് വലിച്ചു കൊണ്ട് ടോണി താഴേക്ക് നോക്കി. ഇനിയും മാറിയിട്ടില്ലാത്ത മൂടൽമഞ്ഞിനിടയിലൂടെ താഴ്വാരം മുഴുവൻ കാണാം. അതി മനോഹരമായ ഒരു കാഴ്ച. പിൻ ഭാഗത്ത് നിന്നും ആ ചെറിയ വഴിയിലൂടെ നടന്ന് ടോണി പള്ളിയുടെ മുൻ വശത്തെത്തി. മുൻവശം വിശാലമായ മുറ്റമാണ്.

രണ്ട് മൂന്ന് ജീപ്പും, കുറച്ച് ബൈക്കും, കുറേസൈക്കിളുകളും മുറ്റത്തുണ്ട്. താൻ വന്നപ്പോൾ ഒരു വണ്ടിയും ഇവിടെ കണ്ടിരുന്നില്ല. കുർബാന കൂടാൻ വന്നവരാകും. നല്ലതണുത്ത കാറ്റേറ്റ് ടോണി പള്ളി മുറ്റത്ത് കുർബാന തീരുന്നതും കാത്ത് നിന്നു. ========================== നാൻസി കുളി കഴിഞ്ഞ്ഡ്രസ് മാറ്റി ബാഗെല്ലാം റെഡിയാക്കി. അവൾ ടൗണിൽ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ നഴ്സിംഗിന് പഠിക്കുകയാണ്. എട്ട് മണിക്ക് ഒരു ജീപ്പ് വരും. അതിൽ കയറിയാണ് പോകുന്നത്. മൂന്ന് മണിയോടെ തിരികെ വരും. അടുത്ത കൂട്ടുകാരിസൗമ്യയും കൂടെയുണ്ട്. അവൾക്ക് പഠിക്കാൻ വലിയ താൽപര്യമൊന്നുമില്ല.

💬 Comments

View all comments