Chapter Title : മഞ്ഞ്മൂടിയ താഴ് വരകൾ 1 [സ്പൾബർ]
“” അച്ചോ… കുർബാനക്ക് സമയമായോ…
എനിക്ക് കുറച്ച് സമയം അച്ചനുമായി സംസാരിക്കാനുണ്ട്… “ “” ആണോ… എങ്കിൽ കുർബാന കഴിഞ്ഞ് എന്റെ മുറിയിലേക്ക് വന്നോളൂ… അല്ലാ… പേരെന്താന്നാപറഞ്ഞത്… ?’ “”ടോണി…” “ആട്ടെ…ടോണി കുർബാന കൂടുന്നുണ്ടോ.. “” “” ഇല്ലച്ചോ… ആദ്യമൊന്ന് കുളിക്കണം… ഇവിടെയെന്തെങ്കിലും സൗകര്യമുണ്ടോ… ?”” “” സൗകര്യമൊക്കെയുണ്ട്… പക്ഷേ ഈ തണുപ്പത്ത് കുളിക്കണോ… ? എനിക്ക് പിന്നെ ഇതൊക്കെ ശീലമായി…” “” സാരമില്ലച്ചോ…
ഏതായാലും ഒന്ന് കുളിക്കണം…” എന്നാ ശരി.. എന്ന് പറഞ്ഞ് അച്ചൻ വറീത് കുഞ്ഞിനെ വിളിച്ചു. “ കുഞ്ഞേ… ഇദ്ദേഹത്തിന് നമ്മുടെ കുളിമുറിയും സൗകര്യങ്ങളുമൊക്കെ ഒന്ന് കാണിച്ച് കൊടുത്തേക്ക്.. ‘“ കുഞ്ഞിന്റെ പിന്നാലെ പുറത്തേക്ക് നടക്കുമ്പോൾ മൂടൽ മഞ്ഞ് ഏകദേശം മാറിയിരുന്നു. കാഴ്ചകൾ കുറേകൂടി വ്യക്തമായി കാണാം. പള്ളിയുടെ കുറച്ച കലെയായി ചെറിയ ചില വീടുകളൊക്കെ കാണാം. “” ഇതാണ് കുളിമുറി… അലക്കുകയോ, കുളിക്കുകയോ എന്ത് വേണമെങ്കിലും ചെയ്യാം.. “” കുളിമുറി ചൂണ്ടിക്കാണിച്ച് വറീത് കുഞ്ഞ് പറഞ്ഞു.
പള്ളിക്ക് ചാരി ചെറിയൊരു കെട്ടിടം. അതിൽ നിരനിരയായി ബാത്ത്റൂമുകൾ. അതിന്റെ ചുവരിൽ ഒരു മാർബിൾ ഫലകം. അതിൽ കൊത്തിവെച്ചത് ടോണി വായിച്ചു. ‘കത്തീഡ്രൽ ചർച്ച്, ബാത്ത്റൂം കോംപ്ലക്സ്.. സംഭാവന ചെയ്തത്, മാളിയേക്കൽ മത്തായി..’ ഏതായാലും ഇത്രയും സൗകര്യമുള്ള ബാത്ത്റും പള്ളിക്ക് സംഭാവന ചെയ്ത മത്തായിക്ക് നന്ദി പറഞ്ഞ് ടോണി ഉള്ളിലേക്ക് കയറി. വസ്ത്രങ്ങൾ അഴിച്ച് വെച്ച് ബാഗെടുത്ത് തുറന്ന് ഒരു സിഗററ്റ് പാക്കറ്റെടുത്തു. ആദ്യം ഒന്ന് വലിക്കാം, എന്നിട്ടാകാം കുളി. ടോണി ബാത്ത്റൂമിന്റെ അകം ഒന്ന് നോക്കി.
വളരെ വൃത്തിയായി പരിപാലിക്കുന്നതാണെന്ന് ടോണിക്ക് മനസിലായി.
💬 Comments
View all comments