0%

Chapter Title : മഞ്ഞ്മൂടിയ താഴ് വരകൾ 1 [സ്പൾബർ]

Author : Spulber Read All Parts 98.4K

എന്നോർത്ത്, കപ്യാർ വറീത് കുഞ്ഞ് പുറത്തേക്ക് വന്നു.

ബൈക്ക് നിർത്തി സുമുഖനായൊരു ചെറുപ്പക്കാരൻ ഇറങ്ങി വരുന്നത് വറീത് കുഞ്ഞ് നോക്കി നിന്നു. ടോണി, വറീത് കുഞ്ഞിന്റെ അടുത്തേക്കെത്തി. “ അച്ചൻ… ?”” “” ഞാനിവിടുത്തെ കപ്യാരാണ്.. ആരാ.. എന്തു വേണം… ?: “ എന്റെ പേര് ടോണി… അച്ചനെയൊന്ന് കാണണം… അച്ചനുണ്ടോ..?” “ അച്ചൻ കുളിക്കുകയാണ്.. ഇപ്പോൾ വരും.. കയറിയിരിക്കൂ…” ടോണി കാലിലുള്ള ഷൂവ് അഴിച്ച് വെച്ച് അകത്തേക്ക് കയറി. “” ചായ… ?’” അച്ചനെ കാണാൻ വന്നതാണെന്നറിഞ്ഞ കപ്യാർ ഭവ്യതയോടെ ചോദിച്ചു.

“ വേണ്ട…. ഞാൻ കറിയാച്ചന്റെ കടയിൽ നിന്നും ഇപ്പോൾ കുടിച്ചതേയുള്ളൂ. . “” “ ശരി.. ഇരിക്കൂ.. അച്ചനിപ്പോൾ വരും…”” അത് പറഞ്ഞ് വറീത് കുഞ്ഞ് അകത്തേക്ക് പോയി. ടോണി വാതിൽക്കൽ വന്ന് പുറത്തേക്ക് നോക്കി. മൂടൽ മഞ്ഞിൽ ഒന്നും വ്യക്തമല്ല. ചെറിയൊരു പള്ളിയാണ്. പക്ഷേ അതി മനോഹരമായിരുന്നു അതിന്റെ രൂപകൽപന. ബ്രിട്ടീഷുകാർ പണിതതാവാമെന്ന് അതിന്റെ ആഢ്യത്വം കണ്ടപ്പോൾ ടോണിക്ക് തോന്നി. “ ആരാ… എവിടുന്ന് വരുന്നു… “ സൗമ്യമായൊരു സ്വരം കേട്ട് ടോണി തിരിഞ്ഞ് നോക്കി. ഏകദേശം എഴുപത് വയസ് പ്രായം തോന്നിക്കുന്ന പരമസ്വാതികനായൊരു പുരോഹിതൻ.

തേജസുള്ള മുഖം. കൈയില്ലാത്തൊരു ബനിയനും, കൈലിയും വേഷം. തോളിലൂടെ ഒരു ടർക്കി പുതച്ചിരിക്കുന്നു. കുളിച്ചിട്ടുള്ളവരവാണ്. തണുപ്പ് കൊണ്ട് അച്ചൻ ചെറുതായി വിറക്കുന്നുണ്ട്. “ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ, അച്ചോ.. “ ടോണി, അച്ചനെ അഭിവാദ്യം ചെയ്തു. “” ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ…! എന്താ കുഞ്ഞേ കാര്യം… ? ഈ പുലർകാലത്ത് എവിടെ നിന്ന് വരുന്നു’... ?”

💬 Comments

View all comments