Chapter Title : മഞ്ഞ്മൂടിയ താഴ് വരകൾ 1 [സ്പൾബർ]
രണ്ടാളും ബാഗുമെടുത്ത് പുറത്തിറങ്ങി.
ജീപ്പ് വന്ന് നിർത്തിയിട്ടിട്ടുണ്ട്. കൃത്യം എട്ട് മണിക്ക് പുറപ്പെടും.ഈ ട്രിപ്പിൽ മുഴുവൻ സ്കൂളിലും, കോളേജിലും പഠിക്കുന്ന കുട്ടികളായിരിക്കും. രണ്ട് കഴപ്പികളും ജീപ്പിന്റെ പിൻസീറ്റിൽ കയറിയിരുന്നു.
=========================== ഒരു ചായ കിട്ടാൻ എന്താണ് മാർഗം എന്നാലോചിച്ച് ടോണി നിൽക്കുമ്പോൾ, പള്ളി പിരിഞ്ഞ് വിശ്വാസികൾ പുറത്തേക്ക് വന്നു. കുറേ പേർ അവർ വന്ന വണ്ടികളിലും, ബാക്കിയുള്ളവർ നടന്നും പോകുന്നത് ടോണിനോക്കിനിന്നു. എല്ലാരും പിരിഞ്ഞ് പോയപ്പോൾ ടോണി അകത്തേക്ക് കയറി. “”അച്ചൻ മുറിയിലുണ്ട്… ചെല്ലാൻ പറഞ്ഞു…". വറീത് കുഞ്ഞ് വന്ന് അറിയിച്ചു. ടോണി അച്ചന്റെ മുറിയിലേക്ക് കയറിച്ചെന്നു. അച്ചൻ ഒരു കസേരയിലിരുന്ന്, മേശയിൽ വെച്ച ഭക്ഷണപാത്രത്തിൽ നിന്നും രണ്ട് പ്ലേറ്റിൽ ഭക്ഷണം വിളമ്പി.
നല്ല ചൂട് പത്തിരിയും, ചിക്കൻ കറിയും കണ്ട് ടോണി സംശയത്തോടെ നോക്കുന്നത് കണ്ട് അച്ചൻ പറഞ്ഞു. “ ദാ… ആ കാണുന്ന വീട് അബൂബക്കർ എന്നയാളിന്റെയാ… അയാളുടെ മകന്റെ വീടിന്റെ കുറ്റിയടിക്കൽ ആയിരുന്നു.. അവർ കൊണ്ട് വന്ന് തന്നതാ…” ദൂരെയുള്ള ഒരു ചെറിയ വീട് ചൂണ്ടിക്കാണിച്ച് അച്ചൻ പറഞ്ഞു. അത് കേട്ടപ്പോൾ തന്നെ ടോണിക്ക് ഈ നാടിനെ പറ്റിയും, നാട്ട്കാരെ പറ്റിയും ഏകദേശ ധാരണയുണ്ടായി. ഒരു മുസ്ലീമായ അബൂബക്കറിന്റെ വീട്ടിലെ ചടങ്ങിന്റെ ഭക്ഷണം, ഒരു ക്രിസ്തീയ ദേവാലയത്തിലെ പുരോഹിതന് കൊണ്ട് വന്ന് കൊടുക്കണമെങ്കിൽ, പുറം ലോകത്തുള്ള ഒരു കാപട്യവും ഈ നാട്ടുകാരിൽ എത്തിയിട്ടില്ലെന്ന് ടോണിക്ക് തോന്നി. ഒരു കസേര തന്റടുത്തേക്ക് നീക്കിയിട്ട് അച്ചൻ പറഞ്ഞു.
“ ഇങ്ങോട്ടിരുന്ന് ഈ ഭക്ഷണം കഴിക്കൂ.. " “” അയ്യോ… എനിക്ക് വേണ്ടിയിരുന്നില്ല അച്ചോ… “ “”
💬 Comments
View all comments