0%

Chapter Title : മഞ്ഞ്മൂടിയ താഴ് വരകൾ 1 [സ്പൾബർ]

Author : Spulber Read All Parts 87.2K

അതെന്താ… ഞാൻ തന്നാൽ താൻ കഴിക്കില്ലേ… അതോ ഒരു മുസ്ലിമിന്റേത് കഴിക്കില്ലേ… ?” “” പൊന്നച്ചോ… എന്തും കഴിക്കും… ആര് തരുന്നതും കഴിക്കും…” ടോണി കസേരയിലേക്കിരുന്ന് കൊണ്ട് പറഞ്ഞു.. നല്ല വിഷപ്പുണ്ടായിരുന്നത് കൊണ്ട് ആ രുചിയൂറും വിഭവം ആസ്വതിച്ച് കഴിച്ചു. ഭക്ഷണത്തിനിടക്ക് അച്ചൻ ഒന്നു പറഞ്ഞില്ല. ചോദിച്ചതുമില്ല.

കഴിച്ച് കഴിഞ്ഞ് പാത്രമെടുത്ത് എഴുന്നേറ്റ ടോണിയോട് ‘അതവിടെ വെച്ചേക്കൂ.. കുഞ്ഞ് എടുത്തോണ്ട് പൊയ്ക്കോളും ‘ എന്ന് പറഞ്ഞ് അച്ചൻ എഴുന്നേറ്റ്കൈ കഴുകാൻ പോയി. പിന്നാലെ പോയ ടോണിയുംകൈ കഴുകി വന്നു. ഒരു സോഫയിലിരുന്ന അച്ചൻ എതിർ വശത്തുള്ള ഇരിപ്പിടം ചൂണ്ടിക്കാണിച്ച് ടോണിയോട് പറഞ്ഞു. “ഇരിക്കൂ…” ബെന്നി ഇരുന്നപ്പോഴേക്കും വറീത്കുഞ്ഞ് വന്ന് പാത്രങ്ങളെല്ലാം എടുത്ത് കൊണ്ട് പോയി. അച്ചൻ, ടോണിയുടെ മുഖത്തേക്ക് നോക്കി. “ ഇനി പറയൂ…

താങ്കൾക്കെന്നോട് എന്താണ് പറയാനുള്ളത്… ? എന്നോടെന്തും പറയാം.. ഇവിടെയുള്ള മനുഷ്യരെല്ലാം സാധുക്കളാ… അന്നന്നത്തെ അന്നത്തിന് വക തേടി നടക്കുന്നവർ… അവർക്കൊന്നും എന്നോട് സംസാരിക്കാനൊന്നും സമയമില്ല..അത്കൊണ്ട് തന്നെ എന്നോടാരെങ്കിലും മിണ്ടാനും, പറയാനും വന്നാൽ ഞാനവരെ വിടാറില്ല.. ഇനി ടോണി വന്ന കാര്യം പറയൂ.. “” “ അതച്ചോ.. ഞാൻ അച്ചന്റെ ഒരു സഹായം ചോദിക്കാനാണ് വന്നത്…”

ടോണി ഒരൽപം വല്ലായ്മയോടെ പറഞ്ഞു. “ ഈ കൊച്ചുപള്ളിയിലെ അച്ചനായ ഞാൻ ടോണിക്ക് എന്ത് സഹായം ചെയ്യാനാണ്… ? “ സുമുഖനും, കണ്ടാൽ തന്നെ അൽപം സമ്പന്നനുമായ ഈ ചെറുപ്പക്കാരന് തന്റെ എന്ത് സഹായമാണ് വേണ്ടന്നതറിയാതെ അച്ചൻ ചോദിച്ചു. “” അച്ചോ.. ഞാൻ കാര്യങ്ങൾ ചുരുക്കിപ്പറയാം.. കേൾക്കാൻ അച്ചന് സമയമുണ്ടാകുമല്ലോ അല്ലേ… ?” “ ചുരുക്കണ്ട,

💬 Comments

View all comments