Chapter Title : മഞ്ഞ്മൂടിയ താഴ് വരകൾ 1 [സ്പൾബർ]
നല്ലൊരു തുകക്ക് എന്റെ വീട് വിറ്റ് ഔസേപ്പിന്റെ കടം വീട്ടി…
അച്ചനോട് മാത്രം പറഞ്ഞ് ഞാനാ നാട്ടിൽ നിന്നും പോരുകയായിരുന്നു.. “ തന്റെ ജീവിത കഥ ടോണി പറഞ്ഞ് നിർത്തി അച്ചന്റെ മുഖത്തേക്ക് നോക്കി. എല്ലാം ശ്രദ്ധിച്ച് കേട്ട അച്ചൻ ചോദിച്ചു. “ ടോണിയെങ്ങിനെ കൃത്യമായി ഇവിടെയെത്തി…” “” അച്ചോ… ഞാനും, പോൾസൺ അച്ചനും സംസാരിച്ചിരിക്കുന്നതിനിടയിലാണ് ഈ മണിമല എന്ന സ്ഥലത്തെ പറ്റി ഞാനറിയുന്നത്..പണ്ടെന്നോ ഒരാറ് മാസം അച്ചനിവിടെ ജോലി ചെയ്തിട്ടുണ്ട്.. തണുപ്പ് സഹിക്കാൻ കഴിയാതെ അച്ചൻ പോവുകയായിരുന്നു…
ആരും അറിയാത്തൊരു സ്ഥലം എന്ന നിലക്കാണ് ഞാനിവിടേക്ക് വന്നത്… “ “” ഇവിടെ എന്ത് ചെയ്യാനാണ് ടോണിയുടെ ഉദ്ദേശ്യം..?” ഇപ്പഴും അവന്റെ വരവിന്റെ ഉദ്ദേശം മനസിലാവാതെ അച്ചൻ ചോദിച്ചു’ “ അറിയില്ലച്ചോ.. ഇവിടെ എന്തെങ്കിലും ചെയ്ത്, ഈ നാട്ടുകാരനായി ജീവിക്കാം എന്നാണ് ഞാൻ കരുതുന്നത്…” “”ടോണീ.. നിന്റെ വിദ്യാഭ്യാസത്തിനോ,, യോഗ്യതക്കോ അനുസരിച്ചുള്ള ഒരു ജോലിയും ഇവിടില്ല.. മത്തായിച്ചനൊഴിച്ച് ബാക്കിയെല്ലാവരും പരമ സാധുക്കളാ..
ഇവിടെ നിനക്ക് ശരിയാവില്ല… ഞാൻ ബിഷപ്പ് ഹൗസിൽ വിളിച്ച് പുറത്തെവിടെയെങ്കിലും നിനക്ക് നല്ലൊരുജോലി വാങ്ങിത്തരാം.. ‘ "വേണ്ടച്ചോ… ഇനിയെനിക്ക് പുറത്തെവിടെയും പോണ്ട.. ഇവിടെയെന്തെങ്കിലും ചെയ്ത്, ഈ നാട്ടുകാരിൽ ഒരാളായി ജീവിച്ചോളാം.. ഈ നാടെനിക്ക് ഒരുപാട് ഇഷ്ടമായി.. “ “”ടോണീ.. സമയവും. തീയ്യതിയും നോക്കാതെ ജീവിക്കുന്ന പാവങ്ങളാണ് ഈ നാട്ടുകാർ.. അവരുടെ നീയെങ്ങിനെ.. “ അവന്റെ തീരുമാനം അച്ചന് ശരിയായി തോന്നിയില്ല. “” സാരമില്ലച്ചോ… രാവിലെ കറിയാച്ചന്റെ കടയിൽ നിന്ന് ചായ കുടിക്കുമ്പോൾ അയാൾ പറഞ്ഞു,.
ഇവിടെ വേറെ കടകളൊന്നുമില്ല, സാധനങ്ങൾ വാങ്ങാൻ ടൗണിൽ പോകണമെന്നൊക്കെ…
💬 Comments
View all comments