0%

Chapter Title : മഞ്ഞ്മൂടിയ താഴ് വരകൾ 1 [സ്പൾബർ]

Author : Spulber Read All Parts 87.2K

“ “” അത് ശരിയാ.. പക്ഷേ ആൾക്കാർ പോയി വാങ്ങുകയല്ല.. ഇവിടെ മാത്തുക്കുട്ടി എന്നൊരുത്തനുണ്ട്.. മത്തായിച്ചൻ അവനൊരു ജീപ്പ് വാങ്ങിക്കൊടുത്തിട്ടുണ്ട്,.. രാവിലെ കറിയാചന്റെ കടയിൽ മാത്തുക്കുട്ടി എത്തും.. സാധനം വേണ്ടവർപൈസയും, ബില്ലും മാത്തുക്കുട്ടിയെ ഏൽപ്പിക്കും. ഉച്ചയോടെ സാധനങ്ങളുമായി മാത്തുക്കുട്ടി ഓരോ വീട്ടിലുമെത്തും…

ആവശ്യക്കാരുണ്ടെങ്കിൽ മാത്തുക്കുട്ടി ഉച്ചക്ക് ശേഷം ഒന്നുകൂടി പോയ് വരും.. ഇതാണ് ഇവിടുത്തെ രീതി…” ടോണി കുറച്ച് നേരം ആലോചനയോടെ നിന്നു. പിന്നെ താൽപര്യത്തോടെ അച്ചനോട് ചോദിച്ചു. “” അച്ചോ… ഞാനിവിടെയൊരു കടതുടങ്ങിയാലോ… ? എല്ലാ സാധനങ്ങളും കിട്ടുന്നൊരു കട.. ? “” അച്ചൻ ടോണിയുടെ മുഖത്തേക്ക് കുറച്ച് നേരം നോക്കി. “” വളരെ നല്ല കാര്യം… ഇവിടുത്തെ പാവങ്ങൾക്ക് അതൊരു ആശ്വാസമാകും… പക്ഷേ ടോണീ…

അതിന് ഒരു കടമുറിവേണ്ടേ… ? ഈ നാട്ടിൽ ആകെയുള്ള ഒരേയൊരു കടമുറി കറിയാച്ചന്റെ ചായക്കട മാത്രമാണ്… “" “” അച്ചോ… കറിയാച്ചന്റെ കടയുടെ അടുത്തൊക്കെ ഒരു പാട് കാലിസ്ഥലങ്ങളുണ്ടല്ലോ… അതൊക്കെ ആരുടേതാണ്… ?” “ മുൻവശം മുഴുവൻ സർക്കാർ ഭൂമിയാണ്… കറിയാച്ചന്റെ പത്ത് സെന്റ് കഴിഞ്ഞാൽ ആ ഭാഗം മുഴുവൻ മത്തായിച്ചന്റെതാണ്… അയാൾക്കാണിവിടെ കൂടുതൽ ഭൂമിയുള്ളത്… “ “” മത്തായിച്ചന്റേതിൽ നിന്നും കുറച്ച് സ്ഥലം വാടകക്ക് കിട്ടുമോ അച്ചോ.. “ ?” ടോണി ചോദിച്ചത് കേട്ട് അച്ചൻ അൽപ നേരം ഒന്നാലോചിച്ചു. “”ടോണീ… ഇവിടെയങ്ങിനെ വാടകക്ക് സ്ഥലം കൊടുക്കുന്ന ഏർപ്പാടൊന്നുമില്ല.. പിന്നെ നിനക്ക് സ്ഥലം മാത്രം കിട്ടിയിട്ടും കാര്യമില്ലല്ലോ..

കടമുറിവേണ്ടേ.. ഇനി പുതിയൊരു കടമുറി ഉണ്ടാക്കുകയാണെങ്കിൽ തന്നെ കുറേ സമയവും, ഒരു പാട് പൈസയും വേണ്ടേ…” “” അത്യാവശ്യം

💬 Comments

View all comments