0%

Chapter Title : മഞ്ഞ്മൂടിയ താഴ് വരകൾ 1 [സ്പൾബർ]

Author : Spulber Read All Parts 87.2K

പൈസയൊക്കെ വീട് വിറ്റതിന്റെ ബാക്കി എന്റെ കയ്യിലുണ്ട്… പിന്നെ കടമുറി വലുതായിട്ടൊന്നും വേണ്ടച്ചോ… കുറച്ച് ഇരുമ്പ് പൈപ്പും, ഷീറ്റും കൊണ്ട് നാലഞ്ച് ദിവസം കൊണ്ട് തീർക്കാം..

അച്ചൻ, മത്തായിച്ചനോട് ചോദിച്ച് അനുവാദം വാങ്ങിത്തന്നാൽ മതി…” ടോണിപ്രതീക്ഷയോടെ അച്ചനെ നോക്കി. “ ടോണീ.. നിനക്കിത് നടക്കുമെന്ന് തോന്നുന്നുണ്ടെങ്കിൽ നമുക്കിപ്പോ തന്നെ പോയി മത്തായിച്ചനെ കാണാം.. “” അത് പറഞ്ഞ് അച്ചൻ എഴുന്നേറ്റു. ടോണിയും.. പുറത്തേക്ക് നടക്കുമ്പോൾ വരാന്തയിലെ തൂണിൽ പിടിച്ച് അച്ചനൊന്ന് നിന്നു. “” വേറെയും ഒരു പ്രശ്നമുണ്ടല്ലോ ടോണിച്ചാ….ആ മാത്തുക്കുട്ടി.. അവന്റെ ആകെയുളളവരുമാന മാർഗമാണ് ഈ സാധനമെത്തിക്കൽ..

അതിപ്പോ എന്താ ചെയ്ക…?”” ഒന്നാലോചിച്ച ശേഷം ടോണി പറഞ്ഞു. “” അച്ചോ… എനിക്കേതായാലും ഒരാളെ വേണം, ഒരു വണ്ടിയും.. അവനേയും, ആ ജീപ്പും ഞാനേറ്റെടുക്കാം.. അതും കൂടി അച്ചൻ മത്തായിച്ചനോട് സംസാരിക്കണം…” “”ശരി നീവാ.. " .എന്ന് പറഞ്ഞ് അച്ചൻ പുറത്തേക്ക് നടന്നു. ബുള്ളറ്റിനടുത്തെത്തി അതിലേക്കും, ടോണിയുടെ മുഖത്തേക്കും അച്ചൻ മാറി മാറി നോക്കി. പിന്നെ പുഞ്ചിരിയോടെ പറഞ്ഞു. “ ഇതിലാണ് ഞാൻ കയറേണ്ടത് അല്ലേ…

ഇതിലൊന്നും കയറി ശീലമില്ല… ഏതായാലും പോയി നോക്കാം… നീ വണ്ടിയെടുക്ക്.. " ടോണി കയറിയിരുന്ന് വണ്ടി സ്റ്റാർട്ടാക്കി. പിറകിൽ അച്ചനും കയറി. അച്ചൻ പറഞ്ഞ് കൊടുത്ത വഴിയിലൂടെ ടോണി പതിയെ വണ്ടിയോടിച്ചു. =========================== മാളിയേക്കൽ മത്തായിച്ചൻ നാട്ടിലെപ്രമാണിയും, പള്ളിക്കമ്മറ്റി അംഗവുമാണ്. പണക്കാരനാണെങ്കിലും അതിന്റെ യാതൊരു ഭാവവുമില്ലാത്ത നല്ലൊരു മനുഷ്യൻ. ഒരു മകളും, ഒരു മകനും.. രണ്ട് പേരും വിദേശത്താണ്. വീട്ടിൽ മത്തായിച്ചനും, ഭാര്യ അന്നാമ്മയും, മകന്റെ ഭാര്യ ലിസിയുമാണുള്ളത്.. മുപ്പത്തി അഞ്ച്

💬 Comments

View all comments