Chapter Title : മഞ്ഞ്മൂടിയ താഴ് വരകൾ 14 [സ്പൾബർ]
ഒറ്റക്ക് കിടക്കണ്ടേ കുട്ടാ…”
റംല, അവന്റെ മുന്നിൽ കൊഞ്ചിക്കുഴയുകയാണ്.
“സാരമില്ലിത്താ… നാളെ ഞമ്മക്ക് പൊളിക്കാം…”
കുസൃതിച്ചിരിയോടെ ഷംസു പറഞ്ഞു.
നബീസു കാണുന്നുണ്ട് അവരുടെ കൊഞ്ചിക്കുഴയലെല്ലാം.. കൊതിയോടെയാണ് അവളത് നോക്കിയത്.
“എടാ കുട്ടാ.. എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്… നാളെ പറയാം ട്ടോ…”
“എന്താ ഇത്താ…” ?
“പ്രത്യേകിച്ചൊന്നുമില്ലെടാ… എന്തായാലും നിനക്ക് ഗുണമുള്ള കാര്യാ… നീയേതായാലും പണി കഴിഞ്ഞ് വാ.. ഇത്ത വിശദമായി പറയാം..’”
“ഉമ്മാ ഞാൻ കുറച്ച് വൈകുംട്ടോ… പണി തീർന്നിട്ടില്ല… “
കൈ കഴുകി പുറത്തേക്കിറങ്ങി
ഉമ്മാനോട് പറഞ്ഞ് ഷംസു പോയി.
“എല്ലാം ഉമ്മയോട് പറഞ്ഞിരുന്ന മോനാ.. അവനിപ്പോ എല്ലാത്തിനും അവന്റെ ഇത്തമതി… രണ്ട് ദിവസം കൊണ്ട് അവനുണ്ടായ ഒരു മാറ്റമേ…”
നബീസു അടുക്കളയിൽ നിന്നും വിളിച്ച് പറഞ്ഞു.
അത് കേട്ട് റംല ചിരിച്ചു.
🌹
രാത്രി നേരത്തേ തന്നെ റംല മക്കൾക്ക് ചോറ് കൊടുത്ത് ഉമ്മാന്റെ മുറിയിൽ കൊണ്ട് കിടത്തി. ഇഷാ നമസ്കാരം കഴിഞ്ഞ് വന്ന് ഉപ്പയും കഴിച്ചു.
“ന്റെ നബീസൂ.. എന്തൊരു തണുപ്പാ ഇത്.. ഓരോ ദിവസം ചെല്ലും തോറും തണുപ്പ് കൂടി വരികയാണല്ലോ… “
കൈകൾ കൂട്ടിത്തിരുമ്മിക്കൊണ്ട് ഉപ്പ പറഞ്ഞു.
“ഈ കാലമാകുമ്പോ എല്ലാ കൊല്ലവും ഇങ്ങിനെ തന്നെയല്ലേ മനുഷ്യാ…തണുപ്പ് കൂടിയതല്ല,ഇങ്ങക്ക് പ്രായം കൂടിയതാ… അപ്പോ തണുപ്പൊന്നും പണ്ടത്തേ പോലെ സഹിക്കാൻ കഴിയില്ല… “
“ഓ… ഒരു ചെറുപ്പക്കാരി… വയസ് കുറച്ച് പറഞ്ഞ് എന്നെ പറ്റിച്ചതല്ലേടീ നിന്റെ ബാപ്പ… എന്റത്ര വയസുള്ള നിന്നെ എന്റെ തലയിൽ കെട്ടിവെച്ചതാ അങ്ങേര്…”
ആ പറഞ്ഞത് നബീസൂന്പിടിച്ചില്ല.
അവൾ പോരിന് തയ്യാറായി നൈറ്റി കയറ്റിക്കുത്തി.
“ദേ
💬 Comments
View all comments