Chapter Title : മഞ്ഞ്മൂടിയ താഴ് വരകൾ 18 [സ്പൾബർ]
പോകുമല്ലോ കറിയാച്ചാ… “.. പാലും കൊണ്ട് കടയിലേക്ക് കയറി ലാസർ പറഞ്ഞു.. “” നീ മണിമലയിൽ ആദ്യമായിട്ടാണോ ലാസറേ… ?.. ഇതിലും വലിയ തണുപ്പൊക്കെ നമ്മള് കണ്ടതല്ലേ… ഇത് തണുപ്പ് കൂടിയതല്ല, നിനക്ക് പ്രായം കൂടിയതാ… “.. പാൽ പാത്രം വാങ്ങിക്കൊണ്ട് കറിയാച്ചൻ പറഞ്ഞു… “” ഉം.. ചായയെടുക്ക് കറിയാച്ചാ… കട്ടൻ മതി… “”.. ലാസർ ഒരു ബീഡിക്ക് തീ കൊളുത്തി..അപ്പോഴേക്കും നാണുവാശാൻ കയറി വന്നു.. “എന്റാശാനേ… എന്തിനാ നിങ്ങളീ കൊച്ചു വെളുപ്പാൻ കാലത്ത് ഇറങ്ങി നടക്കുന്നേ… വയസിത്രേം ആയില്ലേ.. വീട്ടിലെങ്ങാനും ചുരുണ്ട് കൂടി കിടക്കരുതോ…?”.. ലാസർ നാണുവാശാനെ ഉപദേശിച്ചു.. “വയസായത് നിന്റെ തന്തക്ക്… “ എടുത്ത വായിൽ ആശാൻ തിരിച്ചടിച്ചു.. “” കറിയാച്ചാ… ഇനി ചായയെടുത്തോ…രാവിലെത്തന്നെ തന്തക്ക് വിളി കേട്ടപ്പോ ഒരു സമാധാനം..””.. ഇളിഞ്ഞ ചിരിയോടെ ലാസർ പറഞ്ഞു.. വയസനെന്ന് പറഞ്ഞാ ആശാന് കലി കയറും.. മണിമലയിലെ ന്യൂജൻ പിള്ളാരുമായാണ് ആശാന് കൂട്ട്.. ടോണിച്ചൻ വന്നതിൽ പിന്നെ അവനുമായാണ് കമ്പനി.. മാത്തുക്കുട്ടിയും, ഷംസുവും, സുനിക്കുട്ടനുമൊക്കെ ആശാന്റെ ചങ്കുകളാണ്.. കടയിലേക്ക് കുറച്ചാളുകളും കൂടി വന്നു… മൂടിക്കിടക്കുന്ന കോടമഞ്ഞിനിടയിലൂടെ നാൻസി നടന്ന് വരുന്നുണ്ടായിരുന്നു.. രാത്രി സൗമ്യയുടെ വീട്ടിൽ കൂട്ട് കിടക്കാൻ പോയതാണവൾ.. ടൗണിലെ ഒരു നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുകയാണ് സൗമ്യയും നാൻസിയും..ഒൻപത് മണിക്ക് അവർക്ക് പോവാനുളള ജീപ്പ് വരും.. അതിന് മുൻപ് കുളിച്ച് ഡ്രസ്മാറാൻ വന്നതാണവൾ.. അപ്പനെ നോക്കി ഒന്ന് ചിരിച്ച് നാൻസി അകത്തേക്ക് കയറി.. മുൻവാതിൽ ഉള്ളിൽ നിന്നവൾ കുറ്റിയിടുകയും ചെയ്തു.. ഇനി വീടും കടയുമായി യാതൊരു ബന്ധവുമില്ല.. രാവിലെ കടയിൽ തിരക്കുളളത് കൊണ്ട് കറിയാച്ചൻ ഇപ്പഴെങ്ങും
💬 Comments
View all comments