Chapter Title : മഞ്ഞ്മൂടിയ താഴ് വരകൾ 2 [സ്പൾബർ]
വേണ്ട സാധനങ്ങളെല്ലാമുണ്ട്. ഓരോ കവറിലും പേരെഴുതി സ്റ്റിക്കറും ഒട്ടിച്ചിട്ടുണ്ട്. പേര് നോക്കി ഓരോരുത്തർക്കായി എടുത്ത് കൊടുത്തു. ഓരോ കവർ എടുത്ത് തിരിയുമ്പോഴും റോഡിന്റെ മറുഭാഗത്ത്, വൈകുന്നേരങ്ങളിൽ വെടിപറഞ്ഞിരിക്കാൻ വേണ്ടി പിടിച്ചിട്ട, ഇലക്ട്രിക് പോസ്റ്റിന്റെ ഇരിപ്പിടത്തിൽ ഇരുന്ന് സുമുഖനായൊരാൾ തന്നെ നോക്കുന്നത് മാത്തുക്കുട്ടികണ്ടു. അയാൾ ഇങ്ങോട്ട് തന്നെ നോക്കിയിരിക്കുകയാണ്.
ഒരു പ്രാവശ്യം നോക്കിയപ്പോൾ അയാൾ അവനെ നോക്കിയൊന്ന് പുഞ്ചിരിച്ചു. മാത്തുക്കുട്ടി പെട്ടെന്ന് തല ജീപ്പിനുള്ളിലേക്കിട്ടു.
കറിയാച്ചനുള്ള ഒരു പഴക്കുല എടുത്ത് കടയിലേക്ക് കയറി. കുല തൂക്കി തിരിഞ്ഞ മാത്തുക്കുട്ടി ഞെട്ടിപ്പോയി.
തൊട്ടുമുന്നിൽ അയാൾ..
ടോണി ചിരിയോടെ പറഞ്ഞു.
“” ഞാൻ ടോണി… എനിക്ക് മാത്തുക്കുട്ടിയോട് ഒന്ന് സംസാരിക്കണമായിരുന്നു…”
“” എനിക്കിപ്പോൾ സമയമില്ല… ഒരു പാട് പണിയുണ്ട്…”
എടുത്തടിച്ച പോലെ മാത്തുക്കുട്ടി പറഞ്ഞു.
“ ശരി.. മാത്തുക്കുട്ടിയുടെ പണിയെല്ലാം കഴിഞ്ഞ് സാവധാനം മതി… ഞാൻ ഇവിടെത്തന്നെയുണ്ടാവും.. "
ടോണി പറഞ്ഞു.
“” ഇന്ന് പറ്റുമെന്ന് തോന്നുന്നില്ല… ഒരു പ്രാവശ്യം കൂടി ടൗണിൽ പോകേണ്ടിവരും…”
മാത്തുക്കുട്ടി ജീപ്പിൽ കയറി ഓടിച്ച് പോയി. കറിയാച്ചൻ ഇറങ്ങിവന്ന് ടോണി യോട് പറഞ്ഞു.
“” അവന് പിടിച്ചിട്ടില്ല… എന്നോടും കുറേ ദേഷ്യപ്പെട്ടു…. ‘“
“ അതൊക്കെ നമുക്ക് ശരിയാക്കാം ചേട്ടാ.. എവിടെച്ചെന്നാൽ അവനെ പിടി കിട്ടും…?””
“” ഇനിയൊരു മൂന്ന് മണിയോടെ ഇവിടെ വരും.. ‘
“ ശരി… അപ്പോൾ കാണാം.. പിന്നെ ചേട്ടാ.. ഇന്നലെ രാത്രി ശരിക്കുറങ്ങിയിട്ടേയില്ല.. ഇവിടെ കുറച്ച് നേരം ഞാനൊന്ന് ഉറങ്ങട്ടെ… ?””
“” അതെന്ത് ചോദ്യം ടോണീ… അവിടുത്തെ പണി കഴിയുന്നത് വരെ നിന്റെ ഊണും, ഉറക്കവും ഇവിടെത്തന്നെ… നീ
💬 Comments
View all comments