0%

Chapter Title : മഞ്ഞ്മൂടിയ താഴ് വരകൾ 2 [സ്പൾബർ]

Author : Spulber Read All Parts 45.7K

വാ…”

കറിയാച്ചൻ അവനെ കൂട്ടിക്കൊണ്ട് പോയത് നാൻസിയുടെ മുറിയിലേക്കാണ്.. അതാണ് ഇത്തിരി വൃത്തിയുള്ളത്.. ഭംഗിയായി വിരിച്ച കട്ടിൽ ചൂണ്ടിക്കാട്ടി കറിയാച്ചൻ പറഞ്ഞു.

“” അങ്ങോട്ട് കിടന്നോ.. എത്ര നേരം വേണമെങ്കിലും ഉറങ്ങിക്കോ…. ഞാൻ വിളിക്കാൻ വരില്ല…”

തലേ രാത്രിയിലെ പോയ ഉറക്കം തീർക്കാൻ ടോണി ബെഡിലേക്ക് കിടന്നു.

==========================

ചുരം കയറി വരുന്ന ജീപ്പിന്റെ പിൻസീറ്റിലിരുന്ന് ദൂരെ നിന്നേ നാൻസി പുളകത്തോടെ കണ്ടു.. തങ്ങളുടെ കടയുടെ മുൻപിൽ നിർത്തിയിട്ട കറുത്ത ബുള്ളറ്റ്. ഹൂ… അയാൾ പോയിട്ടില്ല. കടയിൽ തന്നെയുണ്ട്..
എതിർ സീറ്റിലിരിക്കുന്ന സൗമ്യയുടെ കാതിൽ അവൾ രഹസ്യമായി കാര്യം പറഞ്ഞു. അവളും ഏന്തിവലിഞ്ഞ് നോക്കി. നിർത്തിയിട്ട ബുള്ളറ്റല്ലാതെ വേറൊന്നും അവൾ കണ്ടില്ല..
കടയുടെ മുന്നിൽ നിർത്തിയ ജീപ്പിൽ നിന്നും രണ്ടാളുംഇറങ്ങി.
നാൻസിപ്രതീക്ഷയോടെ ചുറ്റും നോക്കി. രണ്ട് മൂന്നാളുകൾ കടയിൽ ചായ കുടിച്ചിരിപ്പുണ്ട്.. അയാളെ മാത്രം കാണുന്നില്ല.

“ എവിടെയെടീ നിന്റെ ഗന്ധർവൻ.. ഇവിടെയൊന്നും കാണുന്നില്ലല്ലോ..?””

സൗമ്യയുടെ കണ്ണുകളും ആർത്തിയോടെ അവനെ തേടുകയാണ്.

“” അറിയില്ലെടീ.. വണ്ടി ഇവിടുണ്ട്.. പക്ഷേ ആളെ കാണാനില്ല… നീ ഏതായാലും വാ.. കുറച്ച് നേരം നമുക്ക് അകത്തിരിക്കാം.. ഇപ്പോൾ വരുമായിരിക്കും.. അയാളെ കണ്ടിട്ട് നീപോയാൽ മതി.. “”

നാൻസി, സൗമ്യയുടെകൈ പിടിച്ച് അകത്തേക്ക് കയറി. ചാരിയിട്ട തന്റെ മുറിയുടെ വാതിൽ തുറന്ന് ഒരു കാൽ അകത്തേക്ക് വെച്ചതേയുള്ളൂ… തീയിൽ ചവിട്ടിയ മാതിരി ഞെട്ടിക്കൊണ്ടവൾ കാൽ പിൻവലിച്ചു..
കിതച്ചു കൊണ്ടവൾ സൗമ്യയെ നോക്കി. ഒന്നും മനസിലാവാതെ സൗമ്യയും മുറിയിലേക്ക് നോക്കി.. അവളും ഞെട്ടി.. സുന്ദരനായ ഒരു യുവാവ് നാൻസിയുടെ കട്ടിലിൽ കിടന്നുറങ്ങുന്നു.

“ നാൻസീ..

💬 Comments

View all comments