0%

Chapter Title : മഞ്ഞ്മൂടിയ താഴ് വരകൾ 2 [സ്പൾബർ]

Author : Spulber Read All Parts 45.7K

ചെയ്യും…”

അച്ചൻ കാതലായപ്രശ്നം ടോണിയോട് ചോദിച്ചു.അപ്പോഴാണ് ടോണിയും അതിനെ കുറിച്ച് ചിന്തിക്കുന്നത്.

“” കടമുറിയോടൊപ്പം താമസിക്കാനുള്ള ഒരു മുറിയും കൂടി ഉണ്ടാക്കാമെന്നാണ് ഞാൻ കരുതുന്നത്.. അത് വരെ കറിയാച്ചന്റെ ഈ വരാന്തയിലെവിടെയെങ്കിലും കിടക്കാൻ പറ്റുമോന്ന് അച്ചനൊന്ന് ചോദിച്ച് നോക്കുമോ… ?’”

“” ഹാ… അതെന്തിനാടാ ടോണീ.. നീ കിടക്കാറാകുമ്പോൾ പള്ളിമേടയിലേക്ക് പോര്.. നിനക്കവിടെ കിടക്കാം…”

അച്ചൻ ടോണിയോട് പറഞ്ഞു.

“” അത് വേണ്ടച്ചോ.. കറിയാച്ചൻ സമ്മതിക്കുകയാണേൽ ഞാനിവിടെത്തന്നെ കിടക്കാം.. ഒരാഴ്ചത്തേക്കുള്ള ബുദ്ധിമുട്ടല്ലേയുളളൂ.. “

അച്ചൻ, കറിയാച്ചനുമായി സംസാരിച്ച് ആ കാര്യത്തിനും ഒരു തീരുമാനമുണ്ടാക്കി. കറിയാച്ചന് വളരെ സന്തോഷമായി. ടോണിയെപ്പോലെഒരാളുമായി ബന്ധമുണ്ടെന്ന് പറയുന്നത് ഒരഭിമാനമായി അയാൾ കരുതി. പക്ഷേ ടോണി ചിന്തിച്ചത്, കല്യാണപ്രായമായ ഒരു പെൺകുട്ടിയുള്ള ഇവിടെ ഒരു പരിചയവുമില്ലാത്ത ഒരാൾ രാത്രി കിടക്കുന്നതിൽ, അച്ചനോ.. കറിയാച്ചനോ, അവിടെ കൂടിയ നാട്ടുകാരോ ഒരു പ്രശ്നവും കണ്ടില്ല എന്നതാണ്..
ആ നാട്ടുകാരുടെ ശുദ്ധഗതി ടോണി ഒന്നുകൂടി അറിയുകയായിരുന്നു.

“ മത്തായിച്ചാ.. നമ്മുടെ സ്ഥലത്തിന്റെ വാടകയുടെ കാര്യം… ?അതെങ്ങിനെയാ… “

ടോണി ബഹുമാനത്തോടെ മത്തായിച്ച നോട് ചോദിച്ചു.

“” നീയാദ്യം നിന്റെ പരിപാടി തുടങ്ങടാ ഉവ്വേ.. അതൊക്കെ നമുക്ക് പിന്നെ നോക്കാം…”

അതും പറഞ്ഞ് മത്തായിച്ചൻ സേവ്യറച്ചനേയും കൂട്ടി ജീപ്പിൽ കയറി പള്ളിയിലേക്ക് പോയി.

=========================

ടോണി ഒരു സിഗററ്റെടുത്ത് കത്തിച്ച് റോഡ് മുറിച്ച് കടന്ന് മറുഭാഗത്തേക്ക് നടന്നു.ആ ഭാഗം മുഴുവൻ സർക്കാർ വനഭൂമിയാണ്. പിടിയൊടുങ്ങാത്ത വണ്ണമുള്ള മരങ്ങൾ നിറഞ്ഞ കൊടും കാട്.വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാവാതിരിക്കാനാണെന്ന് തോന്നുന്നു, നീളത്തിൽ മതിൽ കെട്ടിയിട്ടുണ്ട്. കടയുടെ നേരെ എതിർ വശത്താണ് ഫോറസ്റ്റ്.. കടയിലിരുന്ന് എന്നും

💬 Comments

View all comments