0%

Chapter Title : മഞ്ഞ്മൂടിയ താഴ് വരകൾ 2 [സ്പൾബർ]

Author : Spulber Read All Parts 45.7K

ഈ കാട്ടിലേക്ക് നോക്കിയിരിക്കേണ്ടിവരുമെന്ന് ടോണിക്ക് മനസിലായി. മനസാക്ഷിയില്ലാത്ത മനുഷ്യരേക്കാൾ നല്ലത് ഈ കാട് തന്നെ.അവൻമതിലിനരികിലൂടെ ഒരു പാട് ദൂരം മുന്നോട്ട് നടന്നു. ഇപ്പഴും നല്ല തണുപ്പുണ്ട്. കാടിന്റെ ഉളളിലൂടെ പുക പോലെ മൂടിക്കിടക്കുയാണ് കോടമഞ്ഞ്. വീടുകൾ മുഴുവൻ റോഡിന്റെ ഒരു ഭാഗത്താണ്. മറുഭാഗം ഇരുൾ മൂടിയ വനവും.
ചില വീടുകളിൽ നിന്ന് ആരൊക്കെയോ എത്തിനോക്കുന്നുണ്ട്.
തങ്ങളുടെ നാട്ടിൽ പുതുതായി കച്ചവടം തുടങ്ങാനാണ് അച്ചന്റെ ബന്ധുവായ ആ ചെറുപ്പക്കാരൻ വന്നതെന്ന് ഇതിനകം എല്ലാവരും അറിഞ്ഞിരുന്നു. കാണുന്നവരോടെല്ലാം പുഞ്ചിരിച്ച് ടോണി മനോഹരമായ ആ നാട് കണ്ടു നടന്നു.
വയസായ ഒരാൾ ചിരിയോടെ തന്റെ നേരെ നടന്ന് വരുന്നത് കണ്ട് ടോണി നിന്നു. രാവിലെ കറിയാച്ചന്റെ കടയിൽ വെച്ച് ഇയാളെ കണ്ടതായി അവൻ ഓർത്തു.
അടുത്തെത്തിയ അയാൾ പറഞ്ഞു.

“ എന്റെ പേര് അബൂബക്കർ.. ദാ..ആ വളവ് കഴിഞ്ഞാൽ എന്റെ വീടായി..നമുക്ക് വീട്ടിൽ പോയി ഓരോ ചായ കുടിച്ച് വന്നാലോ… ? “

വളരെ സൗഹാർദത്തോടെ അയാൾ ചോദിച്ചു. ടോണിക്ക് പെട്ടെന്ന് തന്നെ ആളെ മനസിലായി. രാവിലെ കഴിച്ച പത്തിരിയുടേയും, കോഴിക്കറിയുടേയും രുചി ഇനിയും നാവിൽ നിന്ന് പോയിട്ടില്ല.

“ ഇന്ന് രാവിലെ ഞാൻ ഇക്കാടെ വീട്ടിലെ ഭക്ഷണം കഴിച്ചതാണല്ലോ…”

ടോണി ചിരിയോടെ പറഞ്ഞു.

“ എന്റെ വീട്ടീന്നോ.. എപ്പഴാ ടോണി അവിടെ വന്നത്..?””

കാര്യം മനസിലാകാതെ ഇക്ക ചോദിച്ചു.

“” എന്റെ ഇക്കാ,രാവിലെ സേവ്യറച്ചന്ഇക്കാ ഭക്ഷണം കൊടുത്തയച്ചിരുന്നില്ലേ… അത് ഞങ്ങൾ രണ്ട് പേരുമാണ് കഴിച്ചത്… “

“” അത് ടോണിച്ചനും കഴിച്ചോ..?നന്നായി.. ഈനാട്ടിൽ വന്നിട്ട് ആദ്യത്തെ ഭക്ഷണം തരാൻ എനിക്ക്

💬 Comments

View all comments