Chapter Title : മഞ്ഞു മൂടിയ പാപങ്ങൾ 1 [Dr. Wanderlust]
“ആ കണ്ണിൽ പെടുന്നവർക്ക്.”
അവൾ ചിരിച്ചു. “നീ ഒരുപാട്സി നിമ കാണുന്നുണ്ടോ?”
സംഭാഷണം ഇങ്ങനെയാണ് നീളുന്നത്. തുറന്ന പ്രണയവാക്കുകൾ ഇല്ല. പക്ഷേ സൂചനകൾ. അവൻ വാക്കുകൾ കൊണ്ട്കളിയാക്കും. അവൾ അതിനെ നിർത്താതെ വിടും. ചിലപ്പോൾ ചിരിച്ചുകൊണ്ട് തിരിച്ചു മറുപടി പറയും. അതിൽ അവൾക്ക് ഒരു സന്തോഷം തോന്നും — ഒരാൾ തന്നെ ആഗ്രഹത്തോടെ നോക്കുന്നു എന്ന ബോധം.
അത് അവൾക്കു പുതുമയായിരുന്നു.
---
ആന്റോ വീണ്ടും മദ്യലഹരിയിൽ തിരിച്ചു വന്ന ഒരു രാത്രി, അവൻ വീണ്ടും തളർന്നു.ആ രാത്രി ആന്റോ കിടക്കയിൽ കിടന്നതുമുതൽ മദ്യത്തിന്റെ മണം മുറി നിറച്ചു. മേരി ജനൽ അല്പം തുറന്നു. കാറ്റ് അകത്ത് കയറി.
ഈ പ്രാവശ്യം അവൻ കണ്ണടച്ച് കിടന്നില്ല.
“നിനക്ക് വിഷമമുണ്ടോ?” അവൻ ചോദിച്ചു.
മേരി ഒരു നിമിഷം മിണ്ടാതെ നിന്നു.
“ഇല്ല,” അവൾ പറഞ്ഞു.
അവൻ അവളുടെ മുഖം നോക്കി.
“നിനക്ക് എന്നോട് ദേഷ്യമുണ്ടോ?.”
“ഇല്ല.”
“എനിക്കൊന്നും ശരിയല്ല മേരി. ഞാൻ… ഞാൻ പഴയപോലെ അല്ല.”
അവൾ അവന്റെ കൈ പിടിച്ചു.
“നമ്മൾ പഴയപോലെ ആകണമെന്നില്ല,” അവൾ പറഞ്ഞു. “പക്ഷേ ഒന്നു നോക്കണം. ഡോക്ടറെ കാണാം.”
അവൻ മറുപടി പറഞ്ഞില്ല.
ആന്റോ അവളെ കൈവശം വലിച്ചു.
“എന്താ ഇങ്ങനെ ദൂരെ കിടക്കുന്നത്?”
“ദൂരെ അല്ല.”
“അല്ലേ… എനിക്ക് അറിയാം. നീ ഇപ്പൊ എന്നെ കണ്ടാൽ മനംമാറ്റം വരും.”
അവൾ മിണ്ടാതെ കിടന്നു.
“നിനക്കറിയാമോ…” അവൻ വാക്കുകൾ ചുരുട്ടി പറഞ്ഞു, “നീ ഇപ്പൊ പഴയതിലേക്കാൾ കൂടി സുന്ദരി ആയിട്ടുണ്ട്. ആരെങ്കിലും നോക്കിയാൽ നോക്കി നിന്നോളും.”
“മിണ്ടാതെ ഉറങ്ങു ആന്റോച്ചാ ”
💬 Comments
View all comments