Chapter Title : മഞ്ഞു മൂടിയ പാപങ്ങൾ 1 [Dr. Wanderlust]
ആന്റോയുടെയും ജീവിതം പുറത്തുനിന്ന് നോക്കിയാൽ പ്രശ്നങ്ങളില്ലാത്തതുപോലെ തോന്നും. വലിയ വഴക്കുകൾ ഇല്ല. അടിപിടി ഇല്ല. സംശയങ്ങളും ഇല്ല. അവൻ സമ്പാദിച്ചു കൊണ്ടുവരും. അവൾ വീട് നോക്കും. ഉത്സവകാലത്ത് പള്ളി പോകും. കടം വാങ്ങാതെ ജീവിക്കും. കോട്ടയത്തെ വസ്തുക്കൾ വിറ്റ് ഇവിടെ വലിയൊരു വീടും പറമ്പും സ്വന്തമായി വാങ്ങിയിട്ടുണ്ട്. കാപ്പിയും, കുരുമുളകും ഏലവും നിറഞ്ഞൊരു പറമ്പ്.
വീട് പറമ്പിന്റെ അവസാനം ആണ്. അതിനാൽ അയൽ വക്കങ്ങൾ കുറച്ചു ദൂരെയായി നോക്കിയാൽ കാണാം എന്ന് പരുവത്തിലാണ്. ഹൈറേഞ്ച് പൊതുവെ അങ്ങനെ ഒക്കെ ആണല്ലോ. ആദ്യമൊക്കെ ആ വീട്ടിൽ ഒറ്റക്ക് മേരിക്ക് പേടിയായിരുന്നു. പിന്നീട് അവൾക്ക് ഹൈറേഞ്ച് ജീവിതം ശീലമായി. വീടിന്റ പിന്നിൽ മതിലിനോട് ചേർന്ന് എലത്തോട്ടം ആണ് അതിങ്ങനെ 100 ഏക്കറിൽ പരന്നു കിടക്കുന്നു. മൊത്തത്തിൽ വലിയ അല്ലലില്ലാത്ത ജീവിതവും ചുറ്റുപാടും.
പക്ഷേ ചില കുറവുകൾക്ക് ശബ്ദമില്ല. അവ പതിയെ പതിയെ ഉള്ളിലേക്ക് കയറി വേരെടുക്കും.ഇടുക്കിയുടെ രാവുകൾക്ക് ഒരു പ്രത്യേക മണം ഉണ്ടായിരുന്നു. മഴ കഴിഞ്ഞ മണ്ണിന്റെ നനവിൽ കലർന്ന കാപ്പിപ്പൂവിന്റെ സുഗന്ധം. രാത്രി പതിനൊന്ന് കഴിഞ്ഞാൽ റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ ശബ്ദം കുറയും. ദൂരെയൊക്കെ ഒരു ലോറിയുടെ ഗിയർ മാറുന്ന ശബ്ദം മാത്രം കേൾക്കും. അതും പിന്നെ മഞ്ഞ് വിഴുങ്ങും.
ആന്റോ കുളിമുറിയിൽ നിന്ന് പുറത്തിറങ്ങുമ്പോഴേക്കും മേശയിൽ ചോറ് തണുത്തിരുന്നു. മേരി ചുമരിനോട് ചേർന്ന് നിൽക്കുകയായിരുന്നു. മഞ്ഞ ബൾബിന്റെ വെളിച്ചം അവളുടെ മുഖത്ത് പതിഞ്ഞപ്പോൾ അവളുടെ കണ്ണിൽ ക്ഷീണം തെളിഞ്ഞു.
“കഴിക്ക്,” അവൾ ഒറ്റ വാക്ക് പറഞ്ഞു.
ആന്റോ ഇരുന്നു. കയ്യിൽ നിന്നു വെള്ളം തുള്ളി വീഴുന്നുണ്ടായിരുന്നു. അവൻ
💬 Comments
View all comments