Chapter Title : മഞ്ഞു മൂടിയ പാപങ്ങൾ 1 [Dr. Wanderlust]
പുഞ്ചിരിക്കാൻ പഠിച്ചു. അകത്ത് എങ്കിലും ഒരു ശൂന്യത കട്ടിപിടിച്ചു.
കിടക്കയിൽ കിടന്നപ്പോൾ പതിവുപോലെ അവളുടെ അടുത്തേക്ക് നീങ്ങി. മേരിക്ക് ആ സ്പർശം പരിചിതമാണ് — ഒരു കാലത്ത് ആ സ്പർശം അവളെ മുഴുവനായി ഉണർത്തിയിരുന്നു. ഇപ്പോൾ അത് അവളെ ചലിപ്പിക്കും, പക്ഷേ ഒരുതരം സംശയത്തോടുകൂടി.
അവന്റെ ആവശ്യങ്ങൾ മാത്രം നോക്കുന്നതും അവളുടെ അവസ്ഥ പരിഗണിക്കാത്തതും അവളെ മടുപ്പിച്ചിരുന്നു.
ആന്റോ പതിയെ അവളെ തഴുകി തുടങ്ങി "എന്താ നീ ഇങ്ങനെ മരത്തടി പോലെ കിടക്കുന്നത്? ഒന്നു തിരിഞ്ഞു കിടന്നേ."
അവൾ പതിയെ ശരീരം കൊണ്ടവനെ തള്ളി "എനിക്ക് വലിയ താല്പര്യമില്ല ആന്റോച്ചാ . ഇന്ന് ഭയങ്കര ക്ഷീണം. നമുക്ക് നാളെയാവാം."
ആന്റോ: "ക്ഷീണമില്ലാത്ത എന്നാ ഉള്ളത്? നിനക്ക് എപ്പോഴും ഇതുതന്നെയാണല്ലോ പരിഭവം. എന്റെ ഈ ജോലി കഴിഞ്ഞു വരുമ്പോൾ ഇതൊക്കെയല്ലേ ഒരശ്വാസം. അതിനും കൂടി സമ്മതിച്ചില്ലെങ്കിൽ പിന്നെ എന്തിനാ?" അവന്റെ വാക്കുകളിൽ നിരാശ പടർന്നു.
അവൾ: "നിങ്ങളുടെ ആശ്വാസം കഴിഞ്ഞാൽ തീരുന്നതാണല്ലോ എല്ലാം. എനിക്കും ഒരു ശരീരമുണ്ടെന്ന് നീ എപ്പോഴെങ്കിലും ഓർക്കാറുണ്ടോ? അതോ ആന്റോച്ചന്വ ആശ്യമുള്ളപ്പോൾ ഉപയോഗിക്കാനുള്ള ഒരു മെഷീനാണോ ഞാൻ?"
ആന്റോ: "ഈ വീടും നിന്റെ ഈ സൗകര്യങ്ങളും ഒക്കെ ഞാൻ ഉണ്ടാക്കിയതല്ലേ? എന്നെപ്പോലെ നോക്കാൻ വേറെ ആളെ കിട്ടില്ല നിനക്ക്."
അവൾ: "അതൊക്കെ ശരിയാ. നീ വീടുണ്ടാക്കി, ഭക്ഷണം തരുന്നുണ്ട്. പക്ഷേ ആന്റോച്ചാ ... വയർ നിറയുന്നത് കൊണ്ട് മാത്രം ജീവിതം തീരുന്നില്ലല്ലോ. നീ ഒരു കാര്യം മനസ്സിലാക്കണം, മുപ്പത്കഴിഞ്ഞ ഒരു പെണ്ണിന് വേണ്ടത് നിന്റെ ഈ അധികാരമല്ല. അതല്ലാത്ത ചിലതുണ്ട്."
ആന്റോ: "പിന്നെന്താ നിനക്ക്
💬 Comments
View all comments