0%

Chapter Title : മഞ്ഞു പെയ്യുന്ന കാലം [അമയ]

Author : Kambikathakal Read All Parts 249

5 മണിക്കൂർ നേരത്തെ യാത്രക്കു ശേഷം ഞാൻ മുന്നാറിലെത്തി റിസോർട്ടിൽ ജോയിൻ ചെയ്തു. അവിടുത്തെ മാനേജർ ആന്റണി ചേട്ടൻ അവിടുത്തെ ജോലിക്കാരെ പരിചയപ്പെടുത്തുകയും എനിക്കുള്ള താമസ സൗകര്യം കാണിച്ചു തരികയും ചെയ്തു. ജോലി ചെയ്യുന്ന റിസോർട്ടിൽ നിന്നും അര കിലോമീറ്റർ മാത്രമേ റൂമിലേക്ക് ഉണ്ടായിരുന്നുള്ളു. അന്നത്തെ ദിവസം ഞാൻ  ആ സ്ഥലവും ചുറ്റുപാടും മനസിലാക്കി.

റൂമിനടുത്തുത്തനെ വലിയ വലിയ ഹോട്ടലുകളും വിനോദസഞ്ചരികൾക്കുള്ള റൂമുകളും എല്ലാ സൗകര്യങ്ങളും അവിടെ തന്നെ ഉണ്ടായിരുന്നു. പിറ്റേ ദിവസം മുതൽ ഞാൻ ജോലിക്കു കയറി. ആദ്യദിവസമായതിനാൽ ഞാൻ നേരത്തെ എണീറ്റു കുളിച്ചു ഫ്രഷ് ആയി ജോലിക്ക് പോയി. അന്നത്തെ ദിവസം അവിടുത്തെ ജോലിക്കാരെയെല്ലാം പരിചയപെട്ടു. ആദ്യദിനം ആയതുകൊണ്ട് ദിവസം എങ്ങനെയോ തള്ളി നീക്കി. പിന്നെ പിന്നെ എന്റെ ജീവിതരീതികളിൽ മാറ്റങ്ങൾ വന്നു തുടങ്ങി. ക്രമം തെറ്റിയ ഉറക്കത്തിലും ഭക്ഷണരീതികളിലും നിന്നു മാറി ജീവിതത്തിൽ അടുക്കും ചിട്ടയും വന്നു.

എന്നും രാവിലെ നടക്കാനായി ഇറങ്ങും. അങ്ങനെ എന്നത്തെയും പോലെ നടക്കാനിറങ്ങിയപ്പോൾ ദൂരെ മഞ്ഞുപാളികൾക്കിടയിലൂടെ ഒരാൾ ഓടി വരുന്നതു കണ്ടു. അടുത്തെത്തിയപ്പോൾ അതൊരു പെൺകുട്ടിയാണെന്ന് മനസിലായി. കണ്ടാൽ 23 വയസു പ്രായം തോന്നിക്കുന്ന നല്ല സ്ത്രീത്വം തിളങ്ങുന്ന ഒരു നാടൻ പെൺകുട്ടി. ജോഗിങ് ഡ്രെസ്സും ധരിച്ചു മഞ്ഞുപാളികളിൽകൂടി മന്ദം മന്ദം ഓടിവരുന്നത് കണ്ടപ്പോൾ മുൻജന്മത്തിൽ എവിടെയോ വച്ചു കണ്ടതുപോലെ തോന്നി. പതിയെ അവൾ എന്റെയടുക്കൽ നിന്നും മറഞ്ഞു പോയി. അന്ന് മുഴുവൻ ഞാൻ അവളെകുറിച്ചായിരുന്നു ചിന്ത.

അവളുടെ വീടോ നാടോ ഒന്നും അറിയില്ല. എങ്കിലും അവൾ എന്റെ ആരെല്ലാമോ ഒക്കെ ആയിപോയി. ഒരു ദിവസം എണീക്കാൻ

💬 Comments

View all comments