0%

Chapter Title : മഞ്ഞു പെയ്യുന്ന കാലം [അമയ]

Author : Kambikathakal Read All Parts 249

വൈകി തിരക്കുപിടിച്ചു ജോലിക്കു പോകുമ്പോൾ ആ കുട്ടിയെ പിന്നെയും കണ്ടു. ഒരു പട്ടു പാവാടയും ബ്ലൗസും ഉടുത്തു നെറ്റിയിൽ ചന്ദനകുറിയുമണിഞ്ഞു കൂട്ടുകാരികളുടെ കൂടെ ചിരിച്ചുകൊണ്ട് സംസാരിച്ചു വരുന്നു. അന്ന് എനിക്ക് ഒരു പോസിറ്റീവ് എനർജി കിട്ടിയപോലെ തോന്നി. അവളോട് എനിക്ക് വീടെവിടെയാണെന്നു ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ എനിക്ക് അതിനുള്ള ധൈര്യം കിട്ടിയില്ല്യ. ജോലി ചെയുന്ന സ്ഥലത്തെ മാനേജർ എന്റെ ഇവിടുത്തെ സുഹൃത്തും നല്ല കമ്പനിയും ആയതിനാൽ അവളുടെ കാര്യം ഞാൻ ആന്റണിച്ചേട്ടനോട് പറയാമെന്നു വിചാരിച്ചു.

അങ്ങനെ ഞാൻ ജോലിസ്ഥലത്തു എത്തി ആദ്യം അനേഷിച്ചത് ആന്റണിച്ചേട്ടനെ ആയിരുന്നു. പക്ഷെ എത്ര തിരഞ്ഞിട്ടും ആളെ കണ്ടില്ല്യ. പിന്നെയാണറിഞ്ഞത് ആള് ഇന്ന് ലീവ് ആണെന്ന്. അന്ന് വൈകുന്നേരം ഞാൻ ജോലി അവസാനിപ്പിച്ചു നേരത്തെ റൂമിലേക്കു പൊന്നു.എന്നിട്ട് രാവിലെ കണ്ട കുട്ടിയെ കുറിച്ചോർത്തു റൂമിൽ കിടന്നുറങ്ങിപ്പോയി.കുറച്ചു നേരം കഴിഞ്ഞപ്പോൾ അന്റണിച്ചേട്ടൻ എന്റെ റൂമിലേക്ക്‌ ഒരു പൊതിയുമായി വന്നു. ഞാൻ സംസാരിക്കുന്നതിനു മുന്നേ ആള് ഇങ്ങോട്ട് കയറി സംസാരിച്ചു തുടങ്ങി.

ആന്റണി : ഞാൻ ഇന്ന് ജോലി സ്ഥലത്തേക്കു പോയിട്ടുണ്ടായിരുന്നു. അപ്പോളാണ് അവിടെയുള്ളവർ നീ എന്നെ അനേഷിച്ചു എന്നു പറഞ്ഞത്. നീ ഇന്ന് നേരത്തെ പൊന്നു അല്ലെ.എനിക്ക് ഒരു എൻഗേജ്മെന്റ് പ്രോഗ്രാം ഉണ്ടായിരുന്നു. അതാണ് ഇന്ന് ലീവ് ആയത്. നിന്നോട് പറയാൻ പറ്റിയില്ല്യ. നീ എന്തിനാ എന്നെ അന്നെഷിച്ചത്?

ജിബിൻ : അതൊക്കെ പറയാം ചേട്ടൻ ഉള്ളിലേക്കു വാ. എന്താ കയ്യിൽ ഒരു പൊതി?

ആന്റണി : ആാാ ഇതോ? ഇതു വീടിനടുത്തുള്ള ആൾ ഗൾഫിനു വന്നപ്പോൾ തന്ന കുപ്പിയാണ്. വീട്ടിൽ ഇരുന്നു അടിക്കാൻ ഭാര്യ

💬 Comments

View all comments