0%

Chapter Title : മഞ്ഞു പെയ്യുന്ന കാലം [അമയ]

Author : Kambikathakal Read All Parts 251

സമ്മതിക്കില്ല്യ. ഇവിടെ ആകുമ്പോൾ നീ മാത്രമല്ലെ ഉള്ളു. അപ്പൊ ധൈര്യമായി കഴിക്കാം നിനക്ക് കുഴപ്പമില്ല്യല്ലോ?

ജിബിൻ : എനിക്കെന്തു കുഴപ്പം. ചേട്ടൻ മാത്രമല്ലെ എനിക്ക് ഇവിടെ കമ്പനി ആയിട്ടുള്ളു. ചേട്ടൻ ഇടക്ക് ഇങ്ങോട്ട് വരണമെന്നാണ് എന്റെ ആഗ്രഹം.

ആന്റണി : അതു നന്നായി. എനിക്ക് ഇടക്ക് ഒരു കുപ്പിയുംകൊണ്ട് ഇങ്ങു വരല്ലോ. നീ കഴിക്കുമെങ്കിൽ അടുക്കളയിൽ നിന്നും 2 ഗ്ലാസ്സ് എടുത്തു ഇങ്ങു പോരെ.

ജിബിൻ : ഇല്ല്യ. ഞാൻ ഇത് കഴിക്കില്ല എനിക്ക് ശീലമില്ല്യ.

ആന്റണി : എങ്കിൽ ശരി ഒരു ഗ്ലാസ്‌ എടുത്തു ഇങ്ങു വാ.

അവൻ ആൾക്ക് വേണ്ടി എല്ലാ സജ്ജീകരണങ്ങളും ചെയ്തുകൊടുത്തു. എന്നിട്ട് ആന്റണി ചേട്ടൻ തുടർന്നു,

" നീ എന്താ എന്നോട് പറയാനുണ്ടെന്ന് പറഞ്ഞത് "

ജിബിൻ : അതെങ്ങനെയാ പറഞ്ഞു തുടങ്ങണ്ടെ എന്നെനിക്കറിയില്യ.

ആന്റണി : നീ നിന്റെ സ്വന്തം സുഹൃത്തിനോട് എന്നപോലെ പറഞ്ഞോ.

ജിബിൻ : ഞാൻ രാവിലെ നടക്കാൻ പോകുമ്പോൾ ഒരു കുട്ടിയെ കണ്ടു. കണ്ടപാടെ എനിക്ക് ആ കുട്ടിയെ ഇഷ്ടപ്പെട്ടു. പിന്നെ 2 ദിവസം കഴിഞ്ഞു പിന്നെയും കണ്ടു. പക്ഷെ അവളോട് എന്റെ ഉള്ളിലുള്ള കാര്യം പറയാൻ പേടി. അവൾ എങ്ങനെയാ പെരുമാറുന്നതെന്ന് പറയാൻ പറ്റില്ല്യല്ലോ. എന്താ ചെയ്യണ്ടേ എന്നു അറിയില്യ. അതിനാണ് ചേട്ടനെ ഞാൻ അനേഷിച്ചത്. എനിക്ക് ഇക്കാര്യത്തിൽ ചേട്ടന്റെ സഹായം വേണം.

ആന്റണി : ഇത്രയുള്ളൂ. എടാ ഞാനും പ്രേമിച്ചു തന്നെയാണ് കെട്ടിയതു. അതുകൊണ്ട് മറ്റൊരാളുടെ വിഷമം എനിക്ക് മനസിലാകും. ഒട്ടുമിക്ക പ്രേമവും തകരുന്നത് പരസ്പരം പറയാതെയാണ്. നീ ധൈര്യമായി മുന്നോട്ടു

💬 Comments

View all comments