Chapter Title : മഞ്ഞുനീർതുള്ളി പോലെ 2 [Dheepa]
മുന്നോട്ട് മാറി. എനിക്കെന്താണ് എന്റെ ഉള്ളിൽ വികാരം ഉണ്ട്. പക്ഷെ എനിക്ക് ഭയം ആണോ.. അതോ വല്ല മാനസിക പ്രശ്നം ആണോ.. അച്ഛൻ ചെറുപ്പത്തിലേ മരിച്ചത് കൊണ്ട് തന്നെ നാട്ടുകാർ ഞങ്ങൾ പിഴക്കുന്നത് കാണാൻ കാത്തിരിക്കുവാണ് പക്ഷെ അങ്ങനെ ആ തെണ്ടികൾക്ക് കഥയാകാൻ എനിക്ക് മനസില്ല. അതാണ് സത്യം. വീട്ടിൽ എത്തീട്ടു നല്ലൊരു കുളി കുളിച്ചു കുറച്ചു നേരം കിടന്നു.. പെട്ടെന്നു ഫോണിൽ ഒരു മെസ്സേജ് വരുന്ന ശബ്ദം.ഞാൻ പതിയെ എടുത്തു നോക്കി പുതിയ ഫോൺ ആയത് കൊണ്ട് ഏതായാലും വന്ന മെസ്സേജ് പരിചയം ഇല്ലാത്ത നമ്പറിൽ നിന്നാണ്. ഒരു ടിന്റുമോൻ മെസേജ്. നിങ്ങൾക് ഓർമ ഉണ്ടാകും ആ സമയത്ത് ആകെ ഉള്ളത് sms പിന്നേ orkut ഉം.. Orkut എന്ന് കേട്ടിട്ടുണ്ട് എന്നല്ലാതെ ഇത് വരെ കണ്ടിട്ടില്ല. ഞാൻ ഏതായാലും വായിച്ചു നോക്കി ആരാണെന്നു ചോദിക്കാൻ നിന്നില്ല.. പതിയെ അടുക്കളയിലേക് പോയി വിദ്യ എത്തിട്ടില്ല.. അമ്മയും വന്നിട്ടില്ല.. ഞാൻ ഏതായാലും അടുക്കളയിൽ കേറാൻ തീരുമാനിച്ചു അങ്ങനെ അത്താഴത്തിനുള്ളത് പാകം ചെയ്തിട്ടു ഞാൻ ടീവി ഓൺ ആക്കി പാട്ടു കേട്ടു കൊണ്ടിരുന്നു..കുറച്ചു കഴിഞ്ഞു വിദ്യ വന്നു ഞാൻ അവളുമായി കുറെ നേരം സംസാരിച്ചു അപ്പോഴേക്കും അമ്മയും വന്നു കുറെ നാളുകൾക്കു ശേഷം ഞങ്ങൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു.. രാവിലെ കുളിച്ചൊരുങ്ങി കോളേജിലേക്ക് ഇറങ്ങിയപ്പോഴും മെസ്സേജ് വരുന്ന ശബ്ദം കേട്ടു.. വീണ്ടും ആ നമ്പറിൽ നിന്നു തന്നെ ആണ് വീണ്ടും ടിന്റുമോൻ ജോക്ക് മെസ്സേജ്. ഇടയ്ക്കിടയ്ക്ക് അതിങ്ങനെ വന്നു കൊണ്ടിരിക്കുന്നു എനിക്കെന്തോ അതൊരു ശല്യം ആകാൻ തുടങ്ങി...
"ആരാ
💬 Comments
View all comments