Chapter Title : മഞ്ഞുനീർതുള്ളി പോലെ 5 [Dheepa]
ചെറുക്കന്റെ പോക്കും എന്റെ അങ്ങനെ ഉള്ള നിൽക്കലും കണ്ടു ചേച്ചി എന്നെ ഒന്നു അർത്ഥം വെച്ചു നോക്കി..ഞാൻ ഒന്നു ചമ്മിയ ചിരി ചിരിച്ചു ..
"എന്താന് ദിവ്യ ഷിബുനു എങ്ങനെ ഉണ്ട് "
"നെറ്റിയിൽ ചെറിയ മുറിവുണ്ട് വേറെ കുഴപ്പമൊന്നുമില്ല ചേച്ചി.. ഞാൻ ആകെ പേടിച്ചു പോയെന്നെ "
" ആ നിന്റെ പേടി ഇപ്പോഴും മുഖത്തു കാണുന്നുണ്ട് "
ചേച്ചി എന്നെ ആക്കി കൊണ്ടു ഒരു ഡയലോഗ് അടിച്ചു.
ഞാൻ മുഖത്തു ഒരു ചിരി വരുത്തി എന്നിട്ട് പറഞ്ഞു
"വാ ചേച്ചി ചായ എടുക്കാം "
ചേച്ചിക്ക് ചായ എടുത്തപ്പോഴേക്കും ഹോസ്പിറ്റലിൽ മദ്യപിച്ചു ഷിബു ചേട്ടൻ പ്രേശ്നമുണ്ടാക്കി എന്നുള്ള വാർത്തയാണ് എന്നെ തേടി വന്നത്.. എനിക്കാകെ കരച്ചിലും ദേഷ്യവും ഒക്കെ അങ്ങോട്ട് വന്നു.. അതിനിടെ ചേച്ചിടെ ഒരു കുത്തി കാട്ടലും...
വിനിത - എന്താ ഈ ചെറുക്കൻ ഇങ്ങനെ സാധാരണ എല്ലാരും കല്യാണം കഴിയുമ്പോൾ നന്നാവാറാണ് പതിവ്.. ഇവൻ ആണേൽ നേരെ തിരിച്ചു ഒരു ദിവസം കഴിയുംതോറും നശിക്കുവാന്...
അത് കൂടെ കേട്ടപ്പോൾ എന്റെ സങ്കടം ഇരട്ടിച്ചു.. ശരിയാ ഇപ്പോൾ എനിക്ക് അയാൾ ദുഃഖം മാത്രമേ തരുന്നുള്ളൂ... അയാളുടെ കൂട്ടുകാർ ആണ് അയാളെ നശിപ്പിക്കുന്നത്.. നാശങ്ങൾ..
അപ്പോഴേക്കും കുടിച്ചു ലക്ക് കേട്ട അയാളേം കൊണ്ടു കൂട്ടുകാർ അവിടെ എത്തി.. എന്റെ ദേഷ്യത്തിന് അതിരില്ലായിരുന്നു... എന്റെ നിൽപ് അത്ര പന്തി അല്ലെന്നു കണ്ടിട്ടാവണം ഷിബുന്റെ കൂട്ടുകാർ പുറത്തു തന്നെ മടിച്ചു നിന്നു
ഷിബു - നിങ്ങൾ എന്താ അവടെ തന്നെ നിൽക്കുന്നത് കേറി വാ ഇത് നമ്മുടെ
💬 Comments
View all comments