Chapter Title : മഞ്ഞുനീർതുള്ളി പോലെ 5 [Dheepa]
മാറ്റി
അയാൾ പിടി വിട്ടതും വിനീതേച്ചി എന്നെ അവരുടെ ഇടയിൽ നിന്നും വലിച്ചു മാറ്റി...
ഞാൻ ദേഷ്യവും സങ്കടവും സഹിക്കാൻ ആകാതെ അലമുറ ഇട്ടു കരഞ്ഞു... ഷിബു കെട്ടിയ താലി ഞാൻ സ്വയം വലിച്ചു പൊട്ടിച്ചു... എന്നിട്ട് ഷിബുന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു...എന്നിട്ട് അകത്തേക്കു നടന്നു പോയി... കിട്ടിയ ഒരു ഉടുപ് വലിച്ചു കയറ്റി ഞാൻ എന്റെ മോനേം കൊണ്ടു ഇറങ്ങി വിനീത ചേച്ചി എന്നെ ആശ്വസിപ്പിക്കാൻ കൂടെ ഓടി വന്നു..
വിനീത - മോളെ ദിവ്യ അവൻ കുടിച്ചു ബോധം ഇല്ലാതെ അല്ലെ നീ ഒന്നു ഒന്നു ക്ഷമിക്.....
ഞാൻ - ക്ഷമിച്ചു ക്ഷമിച്ചാണ് എനിക്കിപ്പോൾ ഈ ഗതി ആയിരിക്കുന്നത്.. ഇനി ക്ഷമിച്ചാൽ എന്റെ കുഞ്ഞിന് അമ്മ ഉണ്ടാകില്ല..
അതും പറഞ്ഞു ആണ് വഴി വന്ന ആട്ടോ റിക്ഷയ്ക്ക് കൈ കാണിച്ചു.. ഞാൻ കേറി.
അടി കൊണ്ടു വീർത്ത മുഖവുമായി ഒരുപാട് നാളുകൾക്കു ശേഷം ഞാൻ എന്റെ വീട്ടിലേക്കു കയറി ചെന്നു.. എന്റെ കോലം കണ്ട അമ്മ പെട്ടെന്നു ഓടി എന്റെ അടുത്തേക് വന്നു
അമ്മ - എന്താ എന്തു പറ്റി എന്റെ മോൾക്ക്... ഞാൻ ഒന്നും പറയാതെ അകത്തേക്കു ഓടി കേറി..
അമ്മ കൂടെ കേറി വന്നു...
അമ്മ - എടീ എന്തു പറ്റിന്
ഞാൻ - നിങ്ങൾക്കായിരുന്നല്ലോ എന്നെ കെട്ടു കെട്ടിക്കാൻ തിടുക്കം...ഇപ്പോൾ മതിയായില്ലേ എന്നും പറഞ്ഞു ബെഡിലേക്ക് വീണു കരഞ്ഞു...
അമ്മ പെട്ടെന്നു ഫോൺ എടുത്ത് ഷിബു നെ വിളിച്ചു കാര്യം തിരക്കി ദേഷ്യം കയറി നിന്നിരുന്ന ഷിബു എന്തെക്കെയോ പറഞ്ഞു ...
💬 Comments
View all comments